gnn24x7

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

0
192
gnn24x7

ഖാലിസ്ഥാൻ വക്താവും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാൽ സിങ് അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ പഞ്ചാബ് പോലീസിന്റെ വലയിലായത്. നേരത്തെ ഇയാളുടെ ആറ് അനുയായികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

അമൃത്സറിലും സമീപപ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാൽ സിങിനെ പിന്തുടർന്നത്. എന്നാൽ ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഒടുവിൽ നീണ്ട പരിശ്രമത്തിനു ശേഷം നാകോദാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഏഴു ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിന്തുടർന്നതെന്ന് റിപ്പോർട്ട്. ക്രമസമാധാനം പാലിക്കണമെന്നും വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കരുതെന്നും. പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ട എന്നും പഞ്ചാബ് പോലീസ് അറിയിച്ചു.

അറസ്റ്റിനെ തുടർന്ന് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ ഞായറാഴ്ച ഉച്ച വരെ നിർത്തിവെച്ചു. ഖാലിസ്ഥാൻ വാദിയായ ജെർനെയിൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാൽ സിങ് ഭിന്ദ്രൻവാല രണ്ടാമൻ എന്നാണ് അറിയപ്പെട്ടിരുന്നത്. വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാൾ നേതൃത്വം ഏറ്റെടുത്തത്.കഴിഞ്ഞ ഫെബ്രുവരി 23-ന് അമൃത്പാൽ സിങിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. നൂറുകണക്കിന് പേരാണ് തോക്കുകളും വാളുകളുമായി ബാരിക്കേഡുകൾ തകർത്ത് സ്റ്റേഷൻ പരിസരത്തേക്ക് ഇരച്ചെത്തിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here