gnn24x7

റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി; വായ്പ പലിശ കുത്തനെ ഉയരും

0
158
gnn24x7

മുംബൈ: തുടർച്ചയായി മൂന്നാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. ഉയർന്നുനിർക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വർധനയ്ക്കു പിന്നിൽ.

മെയിലെ അസാധാരണ യോഗത്തിൽ 0.40ശതമാനവും ജൂണിൽ 0.50ശതമാനവുമാണ് നിരക്കിൽ വർധനവരുത്തിയത്. ഇത്തവണത്തെ വർധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വർധന1.40ശതമാനമായി. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി ആറാമത്തെ മാസവും ആർബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്.

ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണിൽ7.01ശതമാനമായിരുന്നു.ആർബിഐയുടെ വായ്പാ പലിശ പ്രഖ്യാപനം വരും മുമ്പെതന്നെ ബങ്കുകൾ ഉയർത്തിതുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ യുഎസ് ഫെഡറൽ റിസർവിന്റെ യോഗത്തിൽ മുക്കാൽശതമാനം വർധനവാണ് പ്രഖ്യാപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here