കോവിഡ്; രോഗ പരിശോധനയിൽ ചില മാറ്റങ്ങൾ വരുത്തി ഐസിഎംആര്‍

0
65

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ലാബുകളുടെ ജോലി ഭാരം കുറക്കുക എന്നത് ലക്ഷ്യത്തോടെ രോഗ പരിശോധനയിലും ചില മാറ്റങ്ങൾ വരുത്തി ഐസിഎംആര്‍. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

അതേസമയം ആരോഗ്യപ്രശ്‌നം ഇല്ലെങ്കിൽ ഇതര സംസ്ഥാന യാത്ര ചെയ്യുന്നതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന നിബന്ധനയും ഒഴിവാക്കി. നിലവില്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here