gnn24x7

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെൻറ് സെമിയില്‍

0
252
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് മത്സരത്തിനിടെ ലോക ചെസ്സ് ചാമ്പ്യന്‍ നോര്‍വിയയുടെ മാഗ്‌നസ് കാള്‍സനെ തകര്‍ത്ത 16-കാരന്‍ പ്രജ്ഞാനന്ദ, ഇത്തവണ ക്വാര്‍ട്ടറില്‍ ചൈനീസ് താരം വെയ് യിയെ പരാജയപ്പെടുത്തിയാണ് (2.5-1.5) സെമിയിലേക്ക് മുന്നേറിയത്.

സെമിയില്‍ നെതര്‍ലന്‍ഡ്‌സിന്റെ അനിഷ് ഗിരിയാണ് പ്രജ്ഞാനന്ദയുടെ എതിരാളി. മറ്റൊരു സെമിയില്‍ മാഗ്നസ് കാള്‍സന്‍ ചൈനയുടെ ഡിങ് ലിറനെ നേരിടും. ടൂര്‍ണമെന്റിനിടെ ഈ വര്‍ഷം മാഗ്നസ് കാള്‍സനെതിരേ രണ്ടാം വിജയവും പ്രജ്ഞാനന്ദ സ്വന്തമാക്കിയിരുന്നു. നേരത്തെ ഫെബ്രുവരിയില്‍ നടന്ന എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് പ്രജ്ഞാനന്ദ കാള്‍സനെ ആദ്യം തോല്‍പ്പിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here