gnn24x7

മറഡോണയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചു അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

0
214
gnn24x7

അര്‍ജന്റീന: ലോകോത്തര ഫുള്‍ബോള്‍ താരമായ ഡീഗോ മറഡോണയ്ക്ക് തലച്ചോറില്‍ രക്തം കട്ടപടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് മറഡോണയുടെ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മറോഡോണയെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായ പരിശോധനകള്‍ നടത്തിയപ്പോഴാണ് തലച്ചോറില്‍ ഒരു ഭാഗത്ത് ചെറുതായി രക്തം കട്ടപിടിച്ചതുപോലെ ഒരു സ്‌പോട്ട് കാണുന്നത്. തുടര്‍ന്ന അദ്ദേഹത്തെ വിശദമായ എം.ആര്‍.ഐ സ്‌കാനിങിന് വിധേയമാക്കി. അദ്ദേഹത്തിന് ചെറുതായി വിളര്‍ച്ചയും നിര്‍ജ്ജലീകരണവും സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശസ്ത്രക്രിയ എപ്പോള്‍ നടത്തുമെന്നതിന് വ്യക്തമായി ഉത്തരമൊന്നും ഡോക്ടര്‍മാര്‍ പറഞ്ഞില്ല. ഉടനെ ചെയ്യുമെന്ന് മാത്രമാണ് ഉത്തരം നല്‍കിയത്. മുന്‍പ് നിരവധി ശരീരിക അസ്വസ്ഥ്യങ്ങളും അസുഖങ്ങളും മറോഡോണയ്ക്ക് ഉണ്ടായിരുന്നു. മുന്‍പ് ഹെപ്പറ്റൈറ്റിസ് വന്നു കുറെ കാലം ചികിത്സയിലായിരുന്നു. സമീപ കാലത്തായി രണ്ട് ഹൃദയാഘാതങ്ങള്‍ മറോഡോണയ്ക്ക് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും വളരെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും പലവിധത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മറഡോണയ്ക്ക് ഉണ്ടാവുന്നുണ്ടെന്നും ഡോക്ടരമാര്‍ പ്രസ്താവിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മറഡോണയുടെ അറുപതാം ജന്മദിനം ആഘോഷിച്ചത്. വളരെ ചിട്ടയോടെയാണ് മറഡോണയുടെ ശരീരം ശ്രദ്ധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശരീരത്തിലെ അയേണിന്റെ അളവ് കുറഞ്ഞതു കാരണം വല്ലാതെ വിളര്‍ച്ചയും മറോഡോണയ്ക്ക് അനുഭവപ്പെടുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here