gnn24x7

വിവര ചോർച്ച; കേംബ്രിജ് അനലിറ്റിക്ക കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് മെറ്റ

0
168
gnn24x7

സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിജ് അനലിറ്റിക്ക വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് അറിയിച്ച് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. എന്നാൽ ഇത്രയും തുക നൽകി തീർപ്പാക്കാനുള്ള ധാരണ കോടതി അംഗീകരിക്കുമോ എന്നാണ് ഇനിയറിയേണ്ടത്.

രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികൾക്ക് പിന്തുണ നൽകുന്ന കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനം ഉൾപ്പടെ വിവിധ കമ്പനികൾക്ക് ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. സ്വകാര്യതയ്ക്കും, വിശ്വാസ്യതക്കും പ്രാമുഖ്യം നൽകിക്കൊണ്ട് ജനങ്ങൾ ഇഷ്ടപ്പെടുന്ന സേവനങ്ങൾ തുടരാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മെറ്റ പറഞ്ഞു.

അതേസമയം ഈ തുക അടയ്ക്കാൻ മെറ്റ ബാധ്യസ്ഥരാണെന്നും അവരെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ലെന്നും ടെക്ക് എഴുത്തുകാരനായ ജെയിംസ് ബാൾ ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളിൽ നിന്നാണ് കേസ് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ഈ നീക്കത്തിന് ഫെഡറൽ ജഡ്ജിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here