gnn24x7

ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം; സുനാമിക്ക്​ സാധ്യത

0
280
gnn24x7

ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കടലിനടിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഇതോടെ സുനാമിക്ക്​ സാധ്യതയുണ്ടെന്നും യു.എസ്​ ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. 1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്തോനേഷ്യയിലെ മോമറി പട്ടണത്തൽ നിന്നും 5 മീറ്റർ അകലെയായി ഫ്ലോറസ്​ കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതുവരെ ഭൂകമ്പത്തെ തുടർന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here