gnn24x7

വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നിയമങ്ങൾ പുതുക്കി സ്വീഡൻ

0
261
gnn24x7

സ്റ്റോക്ക്ഹോം: വിദേശ രാജ്യങ്ങളിൽ നിന്നും സ്വീഡനിൽ എത്തുന്ന തൊഴിലാളികൾക്കുള്ള പുതുക്കിയ വർക്ക് പെർമിറ്റ്‌ നിയമങ്ങൾ ജൂൺ 1 മുതൽ നിലവിൽ വന്നു.തൊഴിൽ കരാറിന്റെ ആവശ്യകതയും തൊഴിൽ നിബന്ധനകളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് അറിയിക്കാനുള്ള തൊഴിലുടമകളുടെ ബാധ്യതയും ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്.

തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായിട്ടാണ് പുതിയ തൊഴിൽ നിയമങ്ങൾ അവതരിപ്പിക്കാൻ രാജ്യം തീരുമാനിച്ചതെന്ന് സ്വീഡിഷ് മൈഗ്രേഷൻ ഏജൻസി വെളിപ്പെടുത്തി.2022 ന്റെ തുടക്കം മുതൽ ഏകദേശം 29,000 പുതുതായി എത്തുന്ന തൊഴിലാളികളുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വീഡനിലെ തൊഴിൽ മേഖലയിലെ സുതാര്യതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

‘സ്വീഡനിൽ ജോലി ചെയ്യാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. പുതിയ നിയമങ്ങൾ സ്വീഡിഷ് മൈഗ്രേഷൻ ഏജൻസിക്ക് വിദേശ തൊഴിലാളികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ സഹായകമാകും. അത് കമ്പനികളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ആളുകളെ തൊഴിലുടമകളുടെ ചൂഷണത്തിന് ഇരകളാക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും’ എന്ന് സ്വീഡിഷ് മൈഗ്രേഷൻ ഏജൻസിയിലെ നിയമകാര്യ മേധാവി കാൾ ബെക്‌സെലിയസ് പറഞ്ഞു.തൊഴിൽ മേഖലയിലെ വിദേശ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഏജൻസി പ്രതീക്ഷിക്കുന്നതായി ബെക്‌സെലിയസ് പറഞ്ഞു, അതേ സമയം, വിപുലമായ മാറ്റങ്ങൾ കാരണം, വർക്ക് പെർമിറ്റുകളുടെ പ്രോസസ്സിംഗ് സമയത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വീഡിഷ് മൈഗ്രേഷൻ ഏജൻസിക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് ഇപ്പോൾ തൊഴിൽ കരാർ അപേക്ഷയുമായി അറ്റാച്ച് ചെയ്യേണ്ടതുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നെന്ന്. മാത്രമല്ല, പുതിയ നിയമങ്ങൾ പ്രകാരം, തൊഴിൽ കരാറിന്റെ നിബന്ധനകൾ അനുകൂലമല്ലെങ്കിൽ അവ ബോധിപ്പിക്കാനും, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും ഏജൻസിക്ക് തൊഴിലുടമയോട് ആവശ്യപ്പെടാം. ഏജൻസിയുടെ അഭ്യർത്ഥന പ്രകാരം തൊഴിൽ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും.

വിദേശ തൊഴിലാളികൾക്ക് കുടുംബത്തെ രാജാത്തിലേക്ക് കൊണ്ട് വരാൻ ഒരു മെയിന്റനൻസ് ആവശ്യകത ഏർപ്പെടുത്തിയതാണ് മറ്റൊരു മാറ്റം. മറ്റ് ഫാമിലി മൈഗ്രേഷനിൽ ബാധകമായ നിയമങ്ങൾ പോലെയായിരിക്കും, എന്നാൽ ഒരു നിശ്ചിത നിലവാരത്തിലുള്ള ഭവനനിർമ്മാണത്തിന് ആവശ്യമില്ല. കൂടാതെ, ചെറിയ പിഴവുകൾ കാരണം വിദേശ തൊഴിലാളികളെ പുറത്താക്കുന്നത് തടയാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന ഉയർന്ന യോഗ്യതയുള്ള തൊഴിലാളികൾക്കായി സ്വീഡിഷ് അധികാരികൾ ഒമ്പത് മാസം വരെ സാധുതയുള്ള പുതിയ റെസിഡൻസി പെർമിറ്റ് കൂടി ഉൾപെടുത്തിയിട്ടുണ്ട്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here