gnn24x7

സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നു; ആളപായമില്ല

0
212
gnn24x7

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കടലിനടിയിലൂടെയുള്ള ഒരു പൈപ്പ് ലൈനില്‍ നിന്നുള്ള ഗ്യാസ് ലീക്കിനെ തുടര്‍ന്നായിരുന്നു തീപിടുത്തം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഇപ്പോൾ കടല്‍ത്തീയുടെ ഫോട്ടോകളും വീഡിയോയും സാമൂഹികമാധ്യമങ്ങള്‍ വൈറൽ ആയിരിക്കുകയാണ്.

പുലര്‍ച്ചെ 5.15 ഓടെയായിരുന്നു തീപ്പിടിത്തം. രാവിലെ പത്തരയോടെ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ നൈട്രജന്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ പിടിത്തത്തില്‍ ആളപായമില്ല എന്നും തീ പടരാനുണ്ടായ കാരണത്തെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here