gnn24x7

അബ്ദുൽ അസീസിന്റെ മരണം കൊലപാതകമെന്ന് ആരോപണം; കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
334
gnn24x7

കോഴിക്കോട്: നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസിന്റെ (15) മരണം കൊലപാതകമെന്ന് ആരോപണം. സഹോദരൻ അസീസിന്റെ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് അസീസ്. പൊലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസിലാണ് ഇപ്പോൾ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

2020 മെയ് 17 നാണ് അസീസ് മരണപ്പെടുന്നത്. അസീസിനെ അടിച്ച ജ്യേഷ്ഠൻ ഇപ്പോൾ വിദേശത്താണ്. അസീസിന്റെ കഴുത്ത് ഞെരിക്കുന്ന മൊബൈല്‍ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അസീസിന്റെ മരണത്തിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. തുടർന്ന് ക്രൈംബ്രാഞ്ചാണ് കേസ് ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

gnn24x7