gnn24x7

വാഗാ ബോർഡറിലെ ” ഏറ്റവും വലിയ പതാക ” റെക്കോർഡ് ഇട്ടെന്ന വൈറൽ വീഡിയോ വ്യാജം

0
157
gnn24x7

പഞ്ചാബ് : രാജ്യം എഴുപത്തി രണ്ടാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പതാക പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ ബോർഡർ ആയ വാഗാ ബോർഡറിൽ ഇന്ന് ഉയർത്തി എന്ന രീതിയിലാണ് ഈ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. എന്നാൽ ഈ വീഡിയോ യഥാർത്ഥമായ വാഗാ ബോർഡറിലെ പതാകയോ ഗിന്നസ് വേൾഡ് റെക്കോർഡ് ഇട്ടതോ അല്ല.

ഈ ക്യാപ്ഷൻ ഓടുകൂടിയാണ് വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
The new Indian Flag at Wagha Border: 360 ft high. It’s cost Is 3.5 crore, 55 tonnes of steel is used, Rs. 60 lakh paid as hiring charge for the crane to install the flag-pole. The flag is 120 ft in width and 80 ft in height. Flag-pole is 360 ft high. 12 flags are in kept in spare. This is a world record.
Pak raised objection, but it is erected on our land which is 200 metres inside. The flag-raising is admirable for every Indian. Do share it with your groups.
Proud to be an Indian…

എന്നാൽ ഈ വീഡിയോ 2016 ഹൈദരാബാദിൽ ഉയർത്തിയത് ആണെന്നാണ് ന്യൂസ് പോർട്ടലായ ഇന്ത്യടുഡേ അവരുെടെ അന്വേഷണത്തിൽ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. എന്നാൽ സമാനമായ സാഹചര്യത്തിൽ മറ്റ് സംസ്ഥാനത്ത് ഉയർത്തിയത് ആവാൻ സാധ്യത ഉള്ള വീഡിയോയാണിത് എന്നും ന്യൂസ്പോർട്ടൽ വ്യക്തമല്ലാത്ത രീതിയിൽ പറയുന്നുമുണ്ട്. വിവിധ സംസ്ഥാനങ്ങൾ ഏറ്റവും വലിയ പതാക ഉയർത്താനുള്ള ശ്രമങ്ങൾ ഇതിനകം പല തവണകളിലായി പരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ആയതിനാൽ ഇപ്പോൾ പരക്കുന്ന വീഡിയോ ഒരു പഴയ വീഡിയോ ആണെന്നും അതിൻറെ യഥാർത്ഥ ഉറവിടം സംശയിക്കപ്പെടുന്ന രീതിയിലാണെന്നും ന്യൂസ്പോർട്ടൽ റിപ്പോർട്ട് ചെയ്തു.

വേൾഡ് ഗിന്നസ് റെക്കോർഡ് റിപ്പോർട്ട് പ്രകാരം ഏറ്റവും ഉയർന്ന തൂണിൽ നിർമ്മിക്കപ്പെട്ട പതാക ഇപ്പോൾ സ്ഥിതിചെയ്യുന്നത് ജിദ്ദയിൽ ആണ് . അതുപോലെതന്നെ ലോകത്തെ ഏറ്റവും വലിപ്പമുള്ള പതാക സ്ഥിതിചെയ്യുന്നത് ഷാർജയിലും ആണ് . ആയതിനാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും ലോകറെക്കോർഡ് പതാക എന്ന വാർത്തയും പരിപൂർണ്ണമായും വ്യാജമാണ്.

ഒരു രാജ്യത്തിൻറെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജ വീഡിയോ വാസ്തവ വിരുദ്ധം ആയി ആരും തന്നെ പ്രചരിപ്പിക്കാൻ പാടില്ല. വാർത്തകളുടെ യഥാർത്ഥ ഉറവിടം മനസ്സിലാക്കി മാത്രം ഇത്തരം വാർത്തകളെ പ്രചരിപ്പിക്കുക. നിരവധി സ്കൂൾ ഗ്രൂപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൊതുഇടങ്ങളിലും ഫേസ്ബുക്ക്കളിലും ഈ വാർത്ത വാസ്തവം എന്ന രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here