gnn24x7

സ്വര്‍ണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരിലേക്ക് കസ്റ്റംസ് നീങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

0
142
gnn24x7

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി.വി കോര്‍ഡിനേറ്റിംദ് എഡിറ്റര്‍ അനില്‍ നമ്പ്യാരിലേക്ക് കസ്റ്റംസ് നീങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രിവന്റീവ് വിഭാഗം കമീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റ ഭീഷണി.

ആദ്യഘട്ടത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജോയിന്റ് കമീഷണര്‍ അനീഷ് പി രാജനെ നാഗ്പുരിലേക്ക് മാറ്റിയിരുന്നു. അനീഷിനൊപ്പം എട്ടുപേരെയും മാറ്റി.

പ്രിവന്റീവ് കമീഷണര്‍ സുമിത് കുമാറിനും സൂപ്രണ്ട് വിവേകിനുമാണ് ഇപ്പോള്‍ സ്ഥലംമാറ്റ ഭീഷണി. തുടക്കംമുതല്‍ ഇരുവരും ബി.ജെ.പി നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളാണ്.

അനില്‍ നമ്പ്യാരെ ചൊദ്യം ചെയ്യുകയും ഒരു പക്ഷേ അറസ്റ്റിലായേക്കുമെന്ന സൂചനയും വന്നതോടെയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ നീക്കം. അനീഷ് പി.രാജന് പിന്നാലെ പ്രധാന ഉദ്യോഗസ്ഥരും സ്ഥലംമാറ്റ ഭീഷണിയിലായതോടെ അന്വേഷണസംഘം അങ്ങേയറ്റം നിരാശയിലാണെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.

ഇതോടെ ജനം ടി.വിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് അനില്‍ നമ്പ്യാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യനായി കസ്റ്റംസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ജനം ടി.വി പാര്‍ട്ടി ചാനലല്ലെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് പോലും താന്‍ അറിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ജനം ടിവിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നും ഒരുകൂട്ടം ദേശസ്‌നേഹികള്‍ നടത്തുന്ന ചാനലാണ് അതെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here