gnn24x7

ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു

0
223
gnn24x7

കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു.  കേരളത്തില്‍ ഐഎഎസ് സ്വന്തമാക്കുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയാണ് ശ്രീധന്യ.

2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ.  ഇന്ന് വൈകുന്നേരം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ മുൻപാകെയാണ് ചുമതലയേറ്റത്.  കോറോണ പ്രതിസന്ധി സമയത്തെ നിയമനം വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ പറഞ്ഞു.   

ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണെന്നും ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ടെന്നും വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത് ആത്മാര്‍ഥയോടെ അതൊക്കെ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു.

ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ 2016ല്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കളക്ടറായിരുന്ന നിലവിലെ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് തന്റെ ആഗ്രഹങ്ങള്‍ വളര്‍ത്തിയതെന്നും അദേഹത്തിന്റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ശ്രീധന്യ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here