gnn24x7

ബത്തേരിയില്‍ 3 കടുവകള്‍ ഒരുമിച്ച് നാട്ടിലിറങ്ങി : എങ്ങും പരിഭ്രാന്തി

0
387
gnn24x7

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള ബീനാച്ചി ജനവാസ കേന്ദ്രത്തില്‍ 3 കടുവകള്‍ ഇറങ്ങി. നാട്ടുകാരാണ് ഇന്ന് ഉച്ചയോടെ നാട്ടില്‍ കടുവ ഇറങ്ങിയത് ശ്രദ്ധിച്ചത്. പട്ടാപ്പകല്‍ അലറി വിളിച്ചുകൊണ്ട് തലങ്ങും വിലങ്ങുമായി കടുവകള്‍ കൃഷിയിടങ്ങളിലൂടെയും മറ്റും ഓടി നടക്കുകയാണ്.

ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ടു മാസങ്ങളായി ചീയമ്പത്ത് ഒരു പെണ്‍കടുവ പൊതുജനങ്ങളെ ആകെ ആശങ്കയിലാക്കി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ബുദ്ധിമുട്ടിയാണ് ആ കടുവയെ കെണിവച്ച് വനപാലര്‍ പിടിക്കുന്നത്. ഈ കടുവയെ പിന്നീട് തിരുവനന്തപുരത്ത് സഫാരി പാര്‍ക്കിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ചും പുലി രക്ഷപ്പെട്ട് പരിഭ്രാന്തി പടര്‍ത്തി. തുടര്‍ന്ന് അവിടെ നിന്നും മയക്കുവെടി വച്ചാണ് ആ കടുവയെ പിടികൂടിയത്.

ഈ സംഭവം നടന്നിട്ട് രണ്ടുദിവസമേ ആവുന്നുള്ളൂ. ഇതിനിടയിലാണ് വീണ്ടും ബത്തേരി കടുവ ഇറങ്ങിയത്. ഈ പ്രദേശങ്ങളില്‍ എന്നും കടുവ ഇറങ്ങുന്നത് കാരണം ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. വൈകുന്നേരമായാല്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ധൈര്യത്തോടെ വഴിനടക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ചീയമ്പത്ത് മാസങ്ങളോളമാണ് ആളുകള്‍ പരിഭ്രാന്തരായി കഴിഞ്ഞത്.

ഇപ്പോള്‍ ബീനാച്ചിയില്‍ വലിയെ പ്രശ്‌നമാണ് സംജാതമായിരിക്കുന്നത്. കാരണം മൂന്നു പുലികളെ ഒരുമിച്ചു കണ്ടെന്നാണ് നാട്ടുകാരുടെ വാദം. ചിലര്‍ ഒരു പുലി തന്നെയാണെന്ന് പറയുന്നു. എന്നാല്‍ ഈ വീഡിയോയില്‍ തന്നെ രണ്ടു പുലികളെ ഒരുമിച്ചു കണ്ടതായി നാട്ടുകാര്‍ സംസാരിക്കുന്നത് കേള്‍ക്കാം. ഇതോടെ സ്ഥലത്ത് വനപാലകരും പോലീസും എത്തിച്ചേരുകയും നാട്ടുകാരില്‍ നിന്നും വിവരം ശേഖരിക്കുകയും ചെയ്യുന്നുണ്ട്. കടുവകളെ ഇപ്പോഴും പോലിസും നാട്ടുകാരും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രദേശത് കനത്ത ജാഗ്രത പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here