gnn24x7

സച്ചിൻ സാവന്തിന് ഗുരുവായൂർ സന്ദർശനത്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തു; ഇഡി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി നവ്യയുടെ കുടുംബം

0
265
gnn24x7

തൃശ്ശൂർ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി നടി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്നതാണ് പരിചയമെന്നും ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നവ്യയുടെ മകൻറെ പിറന്നാളിന് സമ്മാനം നൽകിയതല്ലാതെ നവ്യക്ക് പ്രതി ഉപഹാരങ്ങൾ ഒന്നും കൊടുത്തിട്ടില്ല. ഇഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7