gnn24x7

മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

0
292
gnn24x7

എറണാകുളം: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ്  സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുല്‍ റഹ്മാനാണ് ഇന്നലെ രാത്രിയോടെ കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. 

കോളജിലെ നാടകപരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ച് നിൽക്കുന്നതിനിടെ നാസർ അബ്ദുൽ റഹ്‌മാനെ ഇരുപതോളം പേർ വരുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. കുറച്ച് ദിവസങ്ങളായുള്ള സംഘർഷങ്ങളുടെ തുടർച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ കോളജിൽ സംഘർഷാവസ്ഥയില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7