gnn24x7

താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി ഇനി രാജ്യം വിടേണ്ട; ഫീസടച്ചാൽ മതിയെന്ന് യുഎഇ

0
292
gnn24x7

ദുബായ്: താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് തൊഴിൽ വീസയിലേക്ക് ഇങ്ങനെ മാറാനാകും. നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വീസയിൽ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

നിലവിലുള്ള വീസ കാലാവധി തീരും മുൻപ് വീസ മാറ്റത്തിന് അപേക്ഷ നൽകണം. കാലാവധി തീർന്നാൽ വൈകിയ ദിവസങ്ങൾക്ക് പിഴ നൽകേണ്ടിവരും. തൊഴിൽ വീസയിലുള്ളവർ പുതിയ വീസയിലേക്ക് മാറുമ്പോൾ 30 ദിവസമാണ് സമയപരിധി. ഇതിനകം പുതിയ സ്പോൺസറുടെ കീഴിലാകുകയോ രാജ്യം വിടുകയോ വേണമെന്നാണു നിയമം. 30 ദിവസം കഴിഞ്ഞിട്ടും സ്പോൺസർ മാറ്റം (നഖ്ൽ കഫാല) സാധ്യമായില്ലെങ്കിൽ പിഴയടയ്ക്കുകയോ രാജ്യം വിടുകയോ വേണം. വീസ അപേക്ഷകളിലെ അടിയന്തര സേവനങ്ങൾക്ക് 100 ദിർഹം അധികമായി ഈടാക്കും.

വിവരങ്ങൾക്ക് സൈറ്റ്: https://icp.gov.ae/en/

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here