gnn24x7

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികം: വിഡി സതീശൻ

0
122
gnn24x7


കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്രെ പ്രസംഗം ഭരണഘടനാവിരദ്ധമാണ്. ആ സാഹചര്യം  ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ വിജിലൻസ്  അന്വേഷണം തൃപ്തികരം അല്ല. മുഖ്യമന്ത്രി റിപ്പോർട്ടിൽ കൈ  കടത്തിയെന്നും വിഡി സതീശൻ ആരോപിച്ചു.

വിഷയം  ഹൈകോടതിയുടെ  പരിഗണയിൽ  ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോടതി കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കരുത്. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇപ്പോഴും അവ്യക്തതയുണ്ട്. കാര്യങ്ങൾ അപകടകരമായ നിലയിലേക്ക് പോവുകയാണ്. സർക്കാർ അടിയന്തിരമായി  ഇടപെടണം.

സജി  ചെറിയാൻ കേസിൽ ജുഡീഷ്യൽ നടപടി  പൂർണമായിട്ടില്ല. എന്തിനാണ്  തിരക്ക് കൂട്ടുന്നത്. ഭരണഘടനയെ വിമർശിക്കാമെങ്കിൽ എന്തിനാണ് സജി ചെറിയാന്റെ രാജി സ്വീകരിച്ചത്? സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ, വിമർശനമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, എം വി ഗോവിന്ദൻ അല്ല. വിചാരധാരക്ക് സമാനമായ അഭിപ്രായമാണത്. സിപിഎം ഗോൾവാൾക്കറെ അംഗീകരിക്കുന്നോയെന്ന് എം വി ഗോവിന്ദൻ പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here