gnn24x7

മാസ്‍ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി

0
213
gnn24x7

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‍ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം  പുറത്തിറക്കി. കൊവിഡ്  പടരാനുള്ള സാധ്യതകൾ കുറയ്‍ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. ആരോഗ്യ കേന്ദ്രങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും, രോഗികളും, സന്ദർശകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന്  വിജ്ഞാപനത്തിൽ പറയുന്നു.

പൊതു സമൂഹത്തിലെ ഒത്തുചേരലുകളും, കലാ – സാംസ്‌കാരിക പരിപാടികളും വർദ്ധിച്ചത് മൂലവും, കൂടുതൽ വിമാന സർവീസുകൾ പുനഃരാംഭിച്ചതും  കോവിഡ് കേസുകൾ വീണ്ടും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നത് ആരോഗ്യ  മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി  വിജ്ഞാപനത്തിൽ പറയുന്നു. ഒപ്പം രാജ്യത്തെ  ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്  രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഡിസീസ് സർവൈലൻസ് ആന്റ് കൺട്രോൾ, രാജ്യത്തെ  ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക്  നിർബന്ധമാക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here