gnn24x7

‘കേരളീയം’ പരിപാടിയും യുഡിഎഫ് ബഹിഷ്കരിക്കും

0
105
gnn24x7

തിരുവനന്തപുരം: ‘കേരളീയം’ പരിപാടിയും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്. നവംബറിൽ സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയില്‍ യുഡിഎഫ് പങ്കെടുക്കില്ല. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടക്കുന്നു എന്നാന്ന് യുഡിഎഫിന്റെ വിമർശനം. സർക്കാരിന്റെ ജന സദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

നവംബർ ഒന്ന് മുതൽ ഒരാഴ്ച തലസ്ഥാനത്ത് കേരളീയം പരിപാടിയും നവംബർ 18 മുതൽ 24 വരെ നിയോജക മണ്ഡലങ്ങളിൽ ജനസദസ്സും നടത്താനാണ് സർക്കാർ തീരുമാനം. മണ്ഡലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ജനസദസ്സുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയുള്ള വികസന സംവാദമാണ് ലക്ഷ്യമിടുന്നത്. എന്നാൽ രണ്ടും സർക്കാർ ചെലവിലെ പാർട്ടി  പ്രചാരണ പരിപാടിയെന്നാണ് യുഡിഎഫ് വിമർശനം. നെൽകർഷകർക്ക് കുടിശ്ശിക നൽകാനിരിക്കെ വൻതുക മുടക്കിയുള്ള പ്രചാരണം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. മാത്രമല്ല നടത്തിപ്പിനെ കുറിച്ച് പ്രതിപക്ഷവുമായി ഒരു ചർച്ചയും നടത്തിയില്ലെന്നും യുഡിഎഫ് പറയുന്നു. എന്നാൽ വികസന പരിപാടികളിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന് പറഞ്ഞാണ് എൽഡിഎഫ് മറുപടി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7