gnn24x7

ഇന്ത്യക്കാരായ പ്രവാസി അധ്യാപകർക്ക് തിരിച്ചടി; ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കിയ പല അധ്യാപകരും അയോഗ്യരാണെന്ന് കണ്ടെത്തല്‍

0
283
gnn24x7

മനാമ: ബഹ്‌റൈനില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പല ഇന്ത്യന്‍ അധ്യാപകരും അയോഗ്യരാണെന്ന് കണ്ടെത്തല്‍. ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്.

ക്വാഡ്രാബേ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ബഹ്‌റൈന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്. ക്വാഡ്രാബേയിൽ സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്‌ത് ഇതിന്‍റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെ അധ്യാപകർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റീവാകുകയായിരുന്നു.

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിഎഡ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്ക് ചേര്‍ന്നവരുടെ വരെ സര്‍ട്ടിഫിക്കറ്റുകള്‍ അയോഗ്യമാണെന്നാണ് കണ്ടെത്തിയത്. അതേസമയം ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. നേരത്തെ അംഗീകാരം ഉണ്ടായിരുന്ന പല സർവകലാശാലകൾക്കും ഇപ്പോൾ അംഗീകാരം നഷ്ടപ്പെട്ടതാണ് പല അധ്യാപകര്‍ക്കും തിരിച്ചടിയായത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7