gnn24x7

ഓർഗനൈസ്ഡ് ചാർട്ടേർഡ് വിമാനങ്ങൾ മുടക്കാൻ ശ്രമം; കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ ഓസ്‌ട്രേലിയൻ മലയാളികൾ

0
462
gnn24x7

സിഡ്‌നി: വിവിധ അസോസിയേഷനുകളുടെ സഹകരണത്തോടെ ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് തയ്യാറാക്കിയ ഓർഗനൈസ്ഡ് ചാർട്ടേർഡ് വിമാനങ്ങൾ മുടക്കാൻ ചില ആളുകൾ ശ്രമം നടത്തുന്നു. ഇതിനായി അവർ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇ മെയിൽ സന്ദേശം അയച്ചതായും അറിയാൻ കഴിഞ്ഞു.

വന്ദേമാതരം മിഷന്റെ ഭാഗമായി എയർ ഇന്ത്യ ഓപ്പറേറ്റ് ചെയ്ത വിമാനങ്ങളിൽ അവസരം ലഭിക്കാതെ ഓസ്‌ട്രേലിയയിൽ കുടുങ്ങി കിടക്കുന്ന ധാരാളം മലയാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളി സമൂഹത്തിനു വേണ്ടി വിവിധ അസോസിയേഷനുകൾ ചാർട്ടേർഡ് വിമാനങ്ങളുമായി രംഗത്ത് വന്നത്.

ഇനി മുതൽ വന്ദേമാതരം മിഷന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ ഓസ്‌ട്രേലിയയിൽ നിന്നും ഉണ്ടാവാൻ സാധ്യതയില്ല എന്ന് അറിഞ്ഞതിനാൽ, ഇന്ത്യൻ കോണ്സുലേറ്റുമായും വിവിധ കേരള, കേന്ദ്ര ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളുമായും, വിമാനകമ്പനികളുമായും നടത്തിയ നിരന്തര സമ്പർക്കത്തിലൂടെയാണ് ഈ ഒരു ഉദ്യമം സാധ്യമാക്കുന്നത്.

മലയാളി സംഘടനകളായ സിഡ്‌നി (SYDMAL), കാൻബറ (CMA), പെർത്ത് (PUMA) നവോദയ ഓസ്‌ട്രേലിയ എന്ന സാംസ്‌കാരിക സങ്കടനയും വിവിധ ട്രാവൽ ഏജൻസികളുടെ സഹകരണത്തോടുകൂടിയാണ് ചാർട്ടേർഡ് വിമാനങ്ങൾ ഓർഗനൈസ് ചെയ്തിരിക്കുന്നത്. കോവിടുമായി ബന്ധപ്പെട്ടു നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേല്പറഞ്ഞ മലയാളി സംഘടനകൾ തങ്ങളുടെ ഈ ഒരു ഉദ്യമത്തിനും എല്ലാ ഓസ്‌ട്രേലിയൻ മലയാളികളുടെയും, ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മറ്റു മലയാളി അസ്സോസിയേഷനുകളുടെയും സഹകരണം അഭ്യര്ഥിച്ചിരിക്കുകയാണ്.

ഈ ഒരു നല്ല ശ്രമം അംഗീകരിക്കേണ്ടതിനു പകരം യാതൊരുവിധ സാമൂഹിക പ്രതിബദ്ധതയുമില്ലാതെ കേവലമായ സങ്കുചിത താല്പര്യങ്ങളോടുകൂടി ചില തല്പര കക്ഷികൾ മെൽബൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പത്രത്തിന്റെ സഹകരണത്തോടുകൂടി നടത്തുന്ന കുപ്രചരണങ്ങൾ അവ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്ന് ഓസ്‌ട്രേലിയൻ മലയാളി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുകയാണ്.

ഇതിനു പിന്നിലുള്ള ആളുകൾക്ക് രാക്ഷ്ട്രീയ പരമായോ സംഘടനപരമായോ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അവ  രാക്ഷ്ട്രീയപരമായും, 
സംഘടനപരമായും  പരിഹരിക്കുകയാണ്  വേണ്ടത്. മാനവരാശി ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു വിപത്താണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത് അതിനാൽ  ഭിന്നതകളെകാൾ നമുക്കിന്നാവശ്യം  മനുഷ്യത്വപരമായ ഒന്നിക്കലുകൾ ആണ്. ആയതിനാൽ മറ്റെല്ലാ ഭിന്നതകളും മറന്ന് നമുക്ക് മനുഷ്യൻ എന്ന നിലയിൽ ഒന്നിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here