gnn24x7

നിക്ഷേപ സാധ്യതകൾക്ക് പുതിയ പ്ലാറ്റ്ഫോമുമായി യുഎഇ

0
123
gnn24x7

രാജ്യത്തെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ പുതിയ പ്ലാറ്റ്ഫോമുമായി യുഎഇ. സംയോജിത പ്ലാറ്റ്ഫോമിന് യുഎഇ മന്ത്രി സഭ അംഗീകാരം നൽകി.സാമ്പത്തിക സാങ്കേതികവിദ്യ, ടൂറിസം, ഉൽപ്പാദനം, പുനരുപയോഗ തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള പ്ലാറ്റ്ഫോം.

കാർഷിക സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം,കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, മീഡിയ, എന്റർടൈൻമെന്റ്, ഇ-കൊമേഴ്സ്, സ്പേസ്, ലോജിസ്റ്റിക്സ്, മെഡിക്കൽ ടൂറിസം, ക്രിയേറ്റീവ് ഇൻഡസ്ട്രീസ്, സ്മാർട്ട് സിറ്റികൾ, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിങ്ങനെ എല്ലാ മേഖലകളിലെയും നിക്ഷേപ സാധ്യതകൾ തുറന്നുകാട്ടുന്നാണ് ഈ പ്ലാറ്റ്ഫോം എന്ന് അധികൃതർ അറിയിച്ചു.

ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. അജ്മാനിൽ നടന്ന യോഗത്തിൽ രാജ്യത്തെ ഫെഡറൽ ബിൽഡിങ് റെഗുലേഷൻ നയത്തിനും അംഗീകാരം നൽകി.

പ്രകൃതി വിഭവങ്ങളുടെയും കാർബൺ കാൽപ്പാടുകളുടെയും ഉപയോഗം കുറയ്ക്കുക, യുഎഇയിലെ കെട്ടിടങ്ങളുടെ പാരിസ്ഥിതിക സുസ്ഥിരത നിലവാരം ഉയർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ദുബായി ഭരണാധികാരി ട്വീറ്റ് ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here