gnn24x7

കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ ഇളവ് നൽകില്ല

0
208
gnn24x7

നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) റജിസ്ട്രേഷൻ നിബന്ധനയിൽ ഇന്ത്യൻ എൻജിനീയർമാർക്ക് ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്ന 2013ന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകും.പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

അക്രഡിറ്റേഷന്റെ കാര്യത്തിൽഇന്ത്യയ്ക്ക് മാത്രമായി പ്രത്യേകപരിഗണന നൽകാനാവില്ലെന്നാണ് കുവൈത്ത് നിലപാട്. കുവൈത്ത്സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്റെ പരീക്ഷ പാസായവർക്കേ എൻജിനീയറായി ജോലി ചെയ്യാനാകൂ. ഈ പരീക്ഷ എഴുതണമെങ്കിൽഎൻബിഎ അക്രഡിറ്റഡ് കോളജിൽ നിന്ന് ബിരുദമുണ്ടാകണം. നിലവിൽപരിഗണനയിലുള്ള 5248 അപേക്ഷകളിൽ70% ഇന്ത്യ. ഈജിപ്ത്രാജ്യക്കാരുടേതാണ്. ഇതിനിടെ,അപേക്ഷകളിലെ സർട്ടിഫിക്കറ്റുകളിൽ 7 വ്യാജൻ ഉൾപ്പെടെ 81 എണ്ണം നിശ്ചിതമാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്നും കണ്ടെത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here