gnn24x7

അയർലൻഡ്, ബ്രിട്ടീഷ് ലൈസൻസുകൾ ഉള്ളവർക്ക് ഇനി യുഎഇയിൽ സ്വന്തം ലൈസൻസിൽ വാഹനമോടിക്കാം

0
696
gnn24x7

44 രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരായി യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് സ്വന്തം നാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ ഇനി യു.എ.ഇയില്‍ വാഹനമോടിക്കാം. എസ്തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ, സൈപ്രസ്, ലാത്വിയ, ലക്സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്ലാന്‍ഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വീഡന്‍, അയര്‍ലന്‍ഡ്, സ്പെയിന്‍, നോര്‍വേ, ന്യൂസീലന്‍ഡ്, റൊമേനിയ, സിങ്കപ്പൂര്‍, ഹോങ്കോങ്, നെതര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, യു.കെ, തുര്‍ക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഈ ആനുകൂല്യമുള്ളത്.

ഈ രാജ്യക്കാര്‍ക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കില്‍ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായവും പൂര്‍ത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം.

വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാന്‍ മന്ത്രാലയം വെബ്സൈറ്റില്‍ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ലൈസന്‍സുള്ള സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയില്‍ വാഹനമോടിക്കണമെങ്കില്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കി പരീക്ഷ പാസായി ലൈസന്‍സ് നേടണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here