gnn24x7

ചെമ്മീനാണ് താരം; ചെമ്മീൻ കൊണ്ട് ഇതാ ഒട്ടേറെ വിഭവങ്ങൾ

0
549
gnn24x7

നല്ല നാടന്‍ ചെമ്മീന്‍ കറിയുടെ മണമടിച്ചാല്‍ ഇടങ്ങഴി ചോറിറങ്ങും മലയാളിക്ക്. ലോക വിപണിയില്‍ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍. നമ്മുടെ ഇഷ്ട വിഭവമാണ്. കൊഞ്ചന്റെ ചട്ടിയിലെ വിശേഷങ്ങളിലൂടെ…

ചെമ്മീന്‍ ഒണിയന്‍ ഫ്രൈ

ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് 20 എണ്ണം
മുളക്‌പൊടി 1 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് 1 കപ്പ്
തക്കാളി അരിഞ്ഞത് 2 എണ്ണം
പച്ചമുളക് (നെടുകെ പിളര്‍ന്നത്) 4 എണ്ണം
ഇഞ്ചി അരിഞ്ഞത് 1/2 ടീസ്പൂണ്‍
വെളുത്തുള്ളി 3 അല്ലി (ചതച്ചത്)
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ കുറഞ്ഞ വെള്ളത്തില്‍ വേവിച്ച് മാറ്റിവെക്കുക. സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെളിച്ചെണ്ണ ചേര്‍ത്ത് വേവിക്കുക. ചെമ്മീന്‍ വേവിച്ചതിന്റെ വെള്ളം കുറേശ്ശ ചേര്‍ക്കുക. മുളക്‌പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം മാറ്റിവെച്ച ചെമ്മീന്‍ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ത്ത് വേവിക്കുക. മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് വെളിച്ചെണ്ണ തൂവിയാല്‍ ഒണിയന്‍ െ്രെഫ പറപറക്കും.

ചെമ്മീന്‍മുരിങ്ങക്കായ കറി

ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് 1 കപ്പ്
മുരിങ്ങക്കായ 20 കഷ്ണം
പച്ചമാങ്ങ (പൂളിയത്) 1/2 കപ്പ്
ചക്കക്കുരു (നീളത്തിലരിഞ്ഞത്) 1/2 കപ്പ്
മുളക്‌പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
നാളികേരം ചിരകിയത് (നന്നായി അരച്ചത്) 2 കപ്പ്
തക്കാളി 1
പച്ചമുളക് നെടുകെ കീറിയത് 6 എണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത് 1/2 ടീസ്പൂണ്‍
വാളന്‍പുളി പിഴിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുരിങ്ങക്കായ, ചക്കക്കുരു, മാങ്ങ, തക്കാളി അരിഞ്ഞത് എന്നിവ പുളി പിഴിഞ്ഞത് ചേര്‍ത്ത് തിളപ്പിക്കുക. പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്തതിന് ശേഷം വൃത്തിയാക്കിവെച്ച ചെമ്മീന്‍ ചേര്‍ക്കുക. തിളച്ചാല്‍ പിന്നീട് അരച്ച് തയ്യാറാക്കിവെച്ച നാളികേരം ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിയതിന് ശേഷം വെളിച്ചെണ്ണ തൂവുക. ചെറിയ ഉള്ളി അരിഞ്ഞതും കടുകും ചേര്‍ത്തൊരു വറവും പാസാക്കിയാല്‍ ചെമ്മീന്‍ കറി നാടന്‍ റെഡി.

കടച്ചക്കചെമ്മീന്‍ കറി

ചേരുവകള്‍

ചെമ്മീന്‍ വലുത് 20 എണ്ണം
കടച്ചക്ക (നീളത്തില്‍ അരിഞ്ഞത്) 1 കപ്പ്
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍

വാളന്‍പുളി (പിഴിഞ്ഞത്) 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചീന്തിയത് 6 എണ്ണം
തക്കാളി അരിഞ്ഞത് 2 എണ്ണം
ഇഞ്ചി അരിഞ്ഞത് അര ടീസ്പൂണ്‍
നാളികേരം വറുത്ത് അരച്ചത് 2 കപ്പ്‌െ
വളുത്തുള്ളി ചതച്ചത് 3 അല്ലി
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്

തയ്യാക്കുന്നവിധം:

ചെമ്മീനും കടച്ചക്കയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഇഞ്ചി, തക്കാളി, വാളന്‍പുളി പിഴിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. സ്വല്പം വെളിച്ചെണ്ണ ചേര്‍ക്കണം. നന്നായി വെന്ത മണം െപാങ്ങിവരുമ്പോള്‍ അരച്ച് തയ്യാറാക്കിവെച്ചിരിക്കുന്ന നാളികേരം ചേര്‍ക്കുക. നന്നായി തിളച്ചതിന് ശേഷം കറിവേപ്പില ചേര്‍ത്ത് വാങ്ങിയതിന് ശേഷം ചൂടോടെ െവളിച്ചെണ്ണ തൂവി ഉപയോഗിക്കാം.

ചെമ്മീന്‍ വട

ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് 1 കപ്പ്
കടലപ്പൊടി 2 കപ്പ്
ഇറച്ചി മസാലപ്പൊടി 1 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
വെളുത്തുള്ളി (ചതച്ചത്) 3 അല്ലി
കറിവേപ്പില, പച്ചമുളക്, ഇഞ്ചി അരിഞ്ഞത് കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി 1 നുള്ള്‌െ
വളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ചെമ്മീന്‍ വേവിച്ച് മിക്‌സിയില്‍ ചെറുതായി അടിച്ചെടുക്കുക. കടലപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാലപ്പൊടി, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ആവശ്യത്തിന് ഉപ്പും അല്പം െവളിച്ചെണ്ണയും വെള്ളവും ചേര്‍ത്ത് കുഴച്ചുവെക്കുക. അതില്‍ മിക്‌സിയിലടിച്ച ചെമ്മീന്‍ നന്നായി കുഴച്ചുചേര്‍ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മിതമായ ചൂടില്‍ വടയുടെ ആകൃതിയില്‍ പരത്തിയെടുത്ത് വറുത്ത് കോരാം. സവാള മുറിച്ചതും മല്ലിയിലയും കൊണ്ട് അലങ്കരിച്ചാല്‍ നാലുമണിക്ക് ചൂടുള്ള പലഹാരമായി.

ചെമ്മീന്‍ ബിരിയാണി

ചേരുവകള്‍:

ചെമ്മീന്‍ വൃത്തിയാക്കിയത് വലുത് 20 എണ്ണം
കയമ അരി 500 ഗ്രാം
നെയ്യ് ഡാല്‍ഡ 200 ഗ്രാം
വെളുത്തുള്ളി (ചതച്ചത്) 15 ഗ്രാം
സവാള 500 ഗ്രാം
തക്കാളി 2 എണ്ണം
ഇഞ്ചി ചതച്ചത് 1 ടേബിള്‍ സ്പൂണ്‍
തൈര് 100 ഗ്രാം
പച്ചമുളക് (ചതച്ചത്) 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടി 10 എണ്ണം
കിസ്മിസ് 10 എണ്ണം
കറുവപ്പട്ട 3 പൊട്ട്
ഏലക്കായ 5 എണ്ണം
മഞ്ഞള്‍പ്പൊടി 1 നുള്ള്
മല്ലിപ്പൊടി 1 ടീസ്പൂണ്‍
കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍
പശുനെയ്യ് 50 ഗ്രാം
കസ്‌കസ് 1 നുള്ള്
ജാതിപത്രി 1 പത്രി
ഉപ്പ്, കറിവേപ്പില ആ വശ്യത്തിന്
മല്ലിച്ചപ്പ്, പൊതിന അരിഞ്ഞത് കാല്‍ കപ്പ്
ചെറുനാരങ്ങ അരക്കഷ്ണം

തയ്യാറാക്കുന്ന വിധം:

സവാള നന്നായി അരിഞ്ഞതില്‍ നിന്ന് ഒരുപിടി അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യില്‍ വറുത്ത് മാറ്റിവെക്കുക. കയമ അരി നെയ്യില്‍ വറുത്ത് (ചുകന്നു പോകരുത്) മാറ്റിവെക്കുക. കറുവപ്പട്ട, നാരങ്ങനീര് എന്നിവ ചേര്‍ത്ത് അരിയുടെ ഇരട്ടി വെള്ളം വെച്ച് വേവിച്ചെടുക്കുക. ചെമ്മീന്‍ വൃത്തിയാക്കിയത്‌ െതെര്, കസ്‌കസ് അരച്ചത്, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ച് വെക്കുക.
ബാക്കി സവാള, തക്കാളി എന്നിവ നെയ്യില്‍ നന്നായി വഴറ്റുക. അതില്‍ ചേര്‍ത്തുവെച്ച ചെമ്മീന്‍കൂട്ട് ചേര്‍ത്ത് അല്പം െവള്ളം വറ്റിക്കഴിഞ്ഞാല്‍, െവളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചത് ഒന്നൊന്നായി ചേര്‍ത്തിളക്കുക. നന്നായി വഴന്നു വന്നാല്‍ അരിഞ്ഞ മല്ലിച്ചപ്പ്, പൊതിന എന്നിവ ചേര്‍ത്തിളക്കുക. കറിവേപ്പില ചേര്‍ത്ത് വാങ്ങിയതിന് ശേഷം അടിയില്‍ നന്നായി അട്ടിയാക്കിയശേഷം വേവിച്ചുവെച്ച ചോറ് മുകളില്‍ വിതറുക. ഓരോ കോരി വിതറുമ്പോഴും കുറേശ്ശേ പശുനെയ്യ് ഉറ്റിക്കുക. മുഴുവനും പകര്‍ന്നു കഴിഞ്ഞാല്‍ നന്നായി അമര്‍ത്തി ചീകി ദമ്മിടുക. മുമ്പ് വറുത്തുവെച്ച അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവ മുകളില്‍ വിതറി മുറിച്ചെടുത്ത് പ്ലേറ്റില്‍ നിറച്ച് അലങ്കരിച്ചാല്‍ ചെമ്മീന്‍ ബിരിയാണി െറഡി.

ചെമ്മീന്‍ െ്രെഡെഫ്രൈ

ചേരുവകള്‍:

ചെമ്മീന്‍ വലുത് 20 എണ്ണം
തേങ്ങാപ്പാല്‍ 1 വലിയതേങ്ങയുടേത്
മുളക്‌പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി 1 നുള്ള്
വെളുത്തുള്ളി (ചതച്ചത്) 3 അല്ലി
ഇഞ്ചി ചതച്ചത് 1 കഷ്ണം
കറിേവപ്പില (അരച്ചത്) 1 ടീ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്
കടലപ്പൊടി 25 ഗ്രാം
പച്ച ഈര്‍ക്കില്‍ 20 എണ്ണം
മല്ലിയില (അരിഞ്ഞത് ) 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം:

വൃത്തിയാക്കിയ ചെമ്മീന്‍ നീളത്തില്‍ ഈര്‍ക്കിലിയില്‍ കോര്‍ത്തെടുക്കുക. ഒരു ചെമ്മീന് ഒരു ഈര്‍ക്കില്‍ ഉപയോഗിക്കുക. കടലപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, െവളുത്തുള്ളി, ഇഞ്ചി, കറിവേപ്പില അരച്ചത് എന്നിവ ഉപ്പ് ചേര്‍ത്ത് കൂട്ട് തയ്യാറാക്കുക. ഈര്‍ക്കിലില്‍ കോര്‍ത്തെടുത്ത ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കിെവക്കുക. (ചെമ്മീനില്‍ കൂട്ട് തേച്ച് പിടിപ്പിക്കുക). തേങ്ങാപ്പാല്‍ വേവിച്ച് വെളിച്ചെണ്ണയാക്കുക. അതില്‍ അല്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് മിതമായ ചൂടില്‍ ഓരോ ഈര്‍ക്കിലില്‍ കോര്‍ത്ത ചെമ്മീനും വറുത്ത് കോരുക. കറിവേപ്പില വറുത്തത്, തേങ്ങ വറുത്തത്, സവാള മുറിച്ചത് (വട്ടത്തില്‍) എന്നിവ ചേര്‍ത്ത് അലങ്കരിച്ചാല്‍ ചെമ്മീന്‍ െ്രെഡെ്രെഫ ചീറും.

ചെമ്മീന്‍ കിഴങ്ങ് പെരട്ട്

ചേരുവകള്‍:

ചെമ്മീന്‍ വൃത്തിയാക്കിയത് 1 കപ്പ്
ഉരുളക്കിഴങ്ങ് 300 ഗ്രാം
സവാള 100 ഗ്രാം
ഇഞ്ചി (അരിഞ്ഞത്) 1 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
പച്ചമുളക് 6 എണ്ണം
തക്കാളി 1 അരിഞ്ഞത്
മല്ലിച്ചപ്പ് 1 അടര്
വെളുത്തുള്ളി 3 അല്ലി (ചതച്ചത്)
മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 നുള്ള്
കുരുമുളക്‌പൊടി 1 നുള്ള്‌െ
വളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ചെമ്മീന്‍ വൃത്തിയാക്കിയത് ചെറുതായി വെള്ളം കുറച്ച് വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് ചേര്‍ക്കുക. സവാള തക്കാളി, നെടുകെ കീറിയ പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റുക. മുളക്‌പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ചെമ്മീന്‍ വേവിച്ചതും ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നന്നായി െവന്താല്‍ മല്ലിയില, കറിവേപ്പില, കുരുമുളക് പൊടി എന്നിവ ചേര്‍ത്തിളക്കി വാങ്ങി ചൂടോടെ കഴിക്കാം.

ചെമ്മീന്‍ കട്‌ലറ്റ്

ചേരുവകള്‍:

ചെമ്മീന്‍ വേവിച്ച് ഉടച്ചത് 1 കപ്പ്
കിഴങ്ങ് വേവിച്ച് ഉടച്ചത് 1 കപ്പ്
ബീറ്റ് റൂട്ട്, കാരറ്റ്, പച്ചപ്പട്ടാണി, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചത് 1 കപ്പ്
കോഴിമുട്ട (അടിച്ചത്)2 എണ്ണം
റൊട്ടി പിച്ചിയത് അരക്കപ്പ്
മല്ലിയില (അരിഞ്ഞത്) 1 ടേബിള്‍ സ്പൂണ്‍
റസ്‌ക് പൊടി 200 ഗ്രാം
കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്
കുരുമുളക്‌പൊടി 1 ടീസ്പൂണ്‍
വെളുത്തുള്ളി 4 അല്ലി

തയ്യാറാക്കുന്നവിധം

മീന്‍ വേവിച്ച് ഉടച്ചത്, കിഴങ്ങ് ഉടച്ചത്, ബീറ്റ്‌റൂട്ട്, കാരറ്റ്, പച്ചപ്പട്ടാണി ഉടച്ചത്, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ഉപ്പ് ചേര്‍ത്ത് നന്നായി കുഴയ്ക്കുക. റൊട്ടി പൊടിച്ചത് ചേര്‍ത്ത് കുഴച്ചതിന് ശേഷം ചെറിയ ഉരുളകളാക്കി മാറ്റണം. ഈ ഉരുളകള്‍ കൈയിലിട്ട് അമര്‍ത്തി ഇഷ്ടമുള്ള ആകൃതിയിലാക്കിയെടുക്കണം. അടിച്ചുവെച്ച കോഴിമുട്ടയില്‍ മുക്കി മുകളില്‍ റസ്‌ക് പൊടി പുരട്ടിയെടുത്ത കട്‌ലറ്റ് മിതമായ ചൂടില്‍ വെളിച്ചെണ്ണയില്‍ വറുത്ത് കോരണം. ചൂട് കൂടിയാല്‍ കട്‌ലറ്റ് ഉടഞ്ഞുപോവും. അടിയില്‍ പരന്ന തരത്തിലുള്ള ചട്ടി ഉപയോഗിക്കണം. രുചികരമായ ഒരു നാലുമണി പലഹാരം റെഡിയായി.

ചെമ്മീന്‍ അച്ചാര്‍

ചേരുവകള്‍

ചെമ്മീന്‍ (ചെറുത്) 3 കപ്പ്
വലുതാണെങ്കില്‍ (അരിയുക)
മുളക്‌പൊടി 3 ടേബിള്‍ സ്പൂണ്‍
(രണ്ട് ടേബിള്‍സ്പൂണ്‍ സാധാരണ മുളക്‌പൊടിയും 1 ടേബിള്‍ സ്പൂണ്‍ കശ്മീരി മുളക് പൊടിയും ഉപയോഗിക്കാം.)
കായം പൊടി 10 ഗ്രാം
മഞ്ഞള്‍പ്പൊടി 1 നുള്ള്
പച്ചമുളക് (വട്ടത്തിലരിഞ്ഞത്) 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി 200 മില്ലി
വെളുത്തുള്ളി 10 അല്ലി
നല്ലെണ്ണ 100 മില്ലി
കായം 25 ഗ്രാം

തയ്യാറാക്കുന്നവിധം

ചെമ്മീന്‍ കുറഞ്ഞ വെള്ളത്തില്‍ വേവിക്കുക. വെള്ളം മുഴുവനും വറ്റിക്കഴിഞ്ഞാല്‍ കുറച്ച് നല്ലെണ്ണയൊഴിച്ച് വഴറ്റുക. അതില്‍ മുളക്‌പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. കായം എണ്ണയില്‍ ആദ്യം ലയിപ്പിക്കണം. നന്നായി ഇളക്കിയതിന് ശേഷം പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കുക. വാങ്ങിവെച്ച് ചൂടാറിയതിന്‌ശേഷം ഒരുനുള്ള് കുരുമുളക്‌പൊടി, കായംപൊടി, വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. കാറ്റുകയറാത്ത പാത്രത്തിലാക്കിയാല്‍ മാസങ്ങളോളം ചെമ്മീനച്ചാര്‍ തൊട്ട് നുണയാം.

ചെമ്മീന്‍താള് പീര വറ്റിച്ചത്

ചേരുവകള്‍

ചെമ്മീന്‍ (വലുത്) 20 എണ്ണം
ചേമ്പിന്‍താള് (തണ്ട്) തോല് ചീകിയത് നീളത്തില്‍ 20 കഷ്ണം
തേങ്ങ ചിരകി പാതിയില്‍ അരച്ചത് ഒന്നരക്കപ്പ്
ഇഞ്ചി 2 കഷ്ണം (അരിഞ്ഞത്)
കുടംപുളി രണ്ട് എണ്ണം
മുളക്‌പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി 3 അല്ലി
വെളിച്ചണ്ണ, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
ചെറിയ ഉള്ളി ചീന്തിയത് കാല്‍ കപ്പ്
പച്ചമുളക് ചീന്തിയത് 6 എണ്ണം

തയ്യാറാക്കുന്നവിധം

ചെമ്മീന്‍ മുളക്‌പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കുറഞ്ഞ വെള്ളത്തില്‍ വേവിക്കുക. കഴുകി ചീകിവെച്ച ചേമ്പിന്‍താള്, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് തിളച്ച് വറ്റിയശേഷം ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേര്‍ക്കുക. കുടംപുളി ഉടച്ച് ചേര്‍ത്ത് തിളപ്പാല്‍ അരച്ചുവെച്ച നാളികേരം ചേര്‍ത്ത് നന്നായി ഇളക്കി വറ്റിക്കുക. നന്നായി വറ്റിയാല്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങി അല്പം പച്ചവെളിച്ചെണ്ണ തൂവി ഇളക്കിയാല്‍ ചെമ്മീന്‍ചേമ്പിന്‍ താള് പീര വറ്റിച്ചതായി. ചെമ്മീന്റെ സത്ത് ചേമ്പിന്‍താളില്‍ പിടിച്ച നല്ലൊരു പരുവത്തില്‍ നമുക്ക് വറ്റിച്ചത് കൂട്ടാം.

വി.സി. പ്രമോദ്കുമാര്‍ 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here