നിർമിതബുദ്ധിയെ നിയന്ത്രിക്കാൻ ലോകത്താദ്യമായി നിയമനിർമാണം നടത്തി യൂറോപ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കുന്നതിനുള്ള സമഗ്ര നിയമങ്ങളുടെ കരാറിന് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ. യൂഎസ്, ചൈന, യുകെ ഉൾപ്പടെയുള്ള രാജ്യങ്ങളെ മറികടന്നാണ് യൂറോപ്യൻ യൂണിയൻ നിർമിതബുദ്ധിയെ നിയന്ത്രിക്കുന്നതിനായുള്ള നിയമനിർമാണം നടത്തിയത്. യൂറോപ്യൻ പാർലമെന്റും...

കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സർവീസ് ആരംഭിക്കുന്നു; ടെന്‍ഡര്‍ നടപടികൾ ഉടൻ

കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമെടുത്തതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തിയായും അദ്ദേഹം ലോക്സഭയില്‍...

അയർലണ്ടിൽ ആഞ്ഞടിക്കാൻ Storm Elin; നിരവധി കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി

എലിൻ കൊടുങ്കാറ്റ് അയർലണ്ടിൽ ആഞ്ഞടിക്കുന്നതിനാൽ നിരവധി കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. ഡബ്ലിൻ, വിക്ലോ, ഡൊണെഗൽ എന്നിവിടങ്ങൾ ഇന്ന് വൈകി സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. വിക്ലോവിൽ രാവിലെ 11 മുതൽ...

വിദേശ വിദ്യാർഥികൾക്ക് ജീവിതച്ചെലവിനാവശ്യമായ കരുതൽ ധനം ഇരട്ടിയാക്കി കാനഡ

കാനഡയിലെത്തുന്ന വിദേശവിദ്യാർഥികൾ ജീവിതച്ചെലവിനായി കരുതേണ്ട കരുതൽ ധനം ഇരട്ടിയാക്കി കാനഡ. നിലവിൽ 10,000 കനേഡിയൻ ഡോളറാണ് (6.14ലക്ഷം രൂപ) കരുതേണ്ടത്. ജനുവരി ഒന്നു മുതൽ സ്‌റ്റഡി പെർമിറ്റ് അപേക്ഷ നൽകുന്നവർ 20,635 കനേഡഡിയൻ...

കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിലാണ് കാനം രാജേന്ദ്രന്‍റെ മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്....

ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ് ഡിസംബർ 9 ശനിയാഴ്ച

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം 'ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ് 2023' ഡിസംബർ 9 ശനിയാഴ്ച 3 മണിക്ക് സെൻ്റ് ലോർക്കൻസ് ബോയ്സ് നാഷണൽ സ്കൂളിൽവച്ച് നടത്തപ്പെടുന്നു. ഇമ്മാനുവേൽ സൈലൻ്റ്...

M50, ദേശീയ പാതകൾ, ഡബ്ലിൻ ടണൽ എന്നിവിടങ്ങളിൽ ടോൾ ചാർജ് വീണ്ടും വർധിപ്പിക്കുന്നു

M50, എട്ട് ദേശീയ പാതകൾ, ഡബ്ലിൻ ടണൽ എന്നിവയിലെ ടോളുകൾ ചില സന്ദർഭങ്ങളിൽ 20 ശതമാനം വരെ വർദ്ധിക്കും. 2024 ജനുവരി 1 മുതല്‍ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒരു വര്‍ഷത്തിനിടെ...

ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു

ആരോഗ്യ ഇൻഷുറൻസ് റെഗുലേറ്റർ അടുത്ത വർഷം എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെയും സ്റ്റാമ്പ് ഡ്യൂട്ടിയുടെ തോത് വെട്ടിക്കുറച്ചു.2024-ൽ ഏകദേശം മുക്കാൽ ഭാഗത്തോളം ഉപഭോക്താക്കളും അവരുടെ പോളിസികൾക്ക് €18 കുറവുണ്ടാകുമെന്ന് ആരോഗ്യ ഇൻഷുറൻസ് അതോറിറ്റി...

കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി കാനം രാജേന്ദ്രൻ ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന്...

റഷ്യൻ വജ്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജി-7 രാജ്യങ്ങൾ

ജനുവരി മുതൽ റഷ്യൻ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താൻ ജി 7 രാജ്യങ്ങൾ ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു. യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ ധനസമാഹരണം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം....

സ്ട്രെസ് ഉണ്ടാക്കുന്ന ഗുരുതരമായ അസുഖങ്ങൾ!

സ്ട്രെസ് എന്നാല്‍ മനസിനെ മാത്രം ബാധിക്കുന്ന സാങ്കല്‍പികമായൊരു പ്രശ്നമായി കണക്കാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, സ്ട്രെസ് ജൈവികമായൊരു സംഗതി തന്നെയാണ്. ഹോര്‍മോണിനാല്‍ സ്വാധീനിക്കപ്പെടുന്ന, തീര്‍ത്തും ജൈവികമായ അവസ്ഥ.  ഉയര്‍ന്ന ബിപി (രക്തസമ്മര്‍ദ്ദം), ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ (ഹൃദയാഘാതം...

ക്ലെയർ, ഗാൽവേ, മായോ കൗണ്ടികളിൽ യെല്ലോ വിൻഡ് അലേർട്ട്

ക്ലെയർ, ഗാൽവേ, മായോ കൗണ്ടികളിൽ യെല്ലോ വിൻഡ് അലേർട്ട് നൽകി Met Met Éireann. രാവിലെ 10 മണി മുതൽ വൈകുന്നേരം 4മണി വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ്...

ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വൻ വർധന; കഴിഞ്ഞയാഴ്ച 985 കേസുകൾ റിപ്പോർട്ട് ചെയ്തു; കോവിഡ്,നോറോവൈറസ്,...

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) കേസുകളിൽ വൻ വർധനവുണ്ടായി. കഴിഞ്ഞയാഴ്ച 368 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (HPSC) അറിയിച്ചു. ശിശുക്കളെയും കുട്ടികളെയും ബാധിക്കുന്ന ശ്വാസകോശ സംബന്ധമായ...

“നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്”; മാസപ്പടി വിഷയത്തിലെ ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കൊച്ചി: മാസപ്പടി വിഷയത്തിൽ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം...

ഡബ്ലിനിൽ ഒരു ത്രീ-ബെഡ് വീട് വാങ്ങാൻ ശരാശരി ശമ്പളം 126,000 യൂറോ വേണം

ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ ത്രീ-ബെഡ് വീട് വാങ്ങാൻ ആവശ്യമായ ശരാശരി ശമ്പളം ഇപ്പോൾ €126,000 ആണെന്ന് റിപ്പോർട്ട്. സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലൻഡ് (SCSI) നടത്തിയ പുതിയ ഹൗസിംഗ് ഡെലിവറി പഠന...

മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. മുൻകൂട്ടി തയാറാക്കിയ പ്രസ് റിലീസ്...

മാലോ ഇന്ത്യൻ അസോസിയേഷൻ – മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 2024...

കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷൻ - മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 2024 ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം നാലു...

യു.കെ.യിൽ വില്ലൻചുമ പടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർദ്ധനവ്

നിലവിൽ യുകെയിലുടനീളം പടരുന്ന വില്ലൻ ചുമയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്ടീരിയ അണുബാധമൂലമുണ്ടാകുന്ന രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർധനവുണ്ടായിട്ടുണ്ട്. ജലദോഷം പോലുള്ള ലക്ഷണങ്ങളോടെ രോഗം ആരംഭിക്കുന്നു. മൂന്ന് മാസം വരെ...

സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് “താൻ പോടോ” എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണം:...

കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു....

അമേരിക്കയിലെ കാമ്പസിനുള്ളിൽ വെടിവയ്‌പ്; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സ്റ്റി ഓഫ് നെവാഡ ലാസ് വേ​ഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. തോക്കുധാരിയായ അക്രമി കാമ്പസിലെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക്...