ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും; വിദ്യാർത്ഥികളുടെ വൈറൽ പ്രതിഷേധത്തിന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം വൈറലാവുകയാണ്. ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി....
സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി
കൊല്ലം: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി...
ആഗോള റാങ്കിംഗിൽ ഐറിഷ് പാസ്സ്പോർട്ടിന് ആറാം സ്ഥാനം.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ വാർഷിക റാങ്കിംഗിൽ ഐറിഷ് പാസ്‌പോർട്ട് ആറാം സ്ഥാനത്തെത്തി. ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ ആക്‌സസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് പാസ്‌പോർട്ടുകൾ റേറ്റു ചെയ്യുന്ന ഇന്റർനാഷണൽ എയർ...
എയർ ഇന്ത്യയുടെ 4,500 ജീവനക്കാർ പുറത്തേയ്ക്ക്
ന്യൂഡൽഹി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 4,500 ജീവനക്കാർ വിരമിക്കലിന് തീരുമാനിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. കൂടാതെ,...
വാഹന മലിനീകരണം; എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം
വാഹന മലിനീകരണത്തിനെതിരെ എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് കാനഡയിലെ ഒന്‍റാറിയോയിലെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു എന്ന് കാർ സ്‍കൂപ്‍സ്, എച്ച്ടി ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ആഴ്‍ച ഒടുവില്‍ കാനഡയിലെ ഒന്‍റാറിയോയിലെ വാട്ടർലൂവിൽ...
നയൻതാര – വിഘ്‌നേഷ് വിവാഹം നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യും.
നടി നയൻതാരയുടെയും സംവിധായകൻ വിഘ്നഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറിയെന്നും നയൻതാരയ്ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു....
വിമാനത്തിലുണ്ടായ വധശ്രമ കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ്. ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് ശേഖരിച്ച വാട്‍സാപ്പ് ഗ്രൂപ്പിലുള്ള നേതാക്കൾക്കാണ് നോട്ടീസ് നൽകുക. മുഖ്യമന്ത്രിയെ വധിക്കാൻ ശബരീനാഥിന്റെ നേതൃത്വത്തിൽ...
ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി; ലോക സമ്പന്നരിൽ നാലാമൻ
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരിൽ നാലാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി.ഫോബ്സിന്റെ തത്സമയ ശതകോടീശ്വര പട്ടികയിൽ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 9,23,214 കോടി(115.5 ബില്യൺ ഡോളർ)രൂപയാണ്...
സെക്കൻഡ് കാറുകളുടെ വില ഇപ്പോൾ പാൻഡെമിക്കിന് മുൻപുള്ളതിനേക്കാൽ 64% വർധിച്ചു
അയർലണ്ട്: ഈ വർഷത്തിൽ ജൂൺ അവസാനം വരെ സെക്കൻഡ് കാറുകളുടെ വില 29% വർദ്ധിച്ചതായി DoneDeal-ന്റെ പുതിയ ഗവേഷണം കണ്ടെത്തി. ലിസ്റ്റിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ കാറുകൾക്കായി അന്വേഷിക്കുന്ന വില ഇപ്പോൾ കോവിഡ്...
മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ രഹസ്യമൊഴി ഇഡി സുപ്രീംകോടതിക്കു കൈമാറും
ന്യൂഡൽഹി നയതന്ത്രസ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിക്കു കൈമാറും.സ്വർണക്കടത്തുകേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു...
അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമം; അന്വേഷണം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. വാട്‍സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളിൽ നിന്ന് ക്രൈംബ്രാഞ്ച്...
ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം
കൊച്ചി: ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം. നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴിയാണ് പണമടയ്ക്കുന്നതിനുള്ള...
വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ...
മങ്കിപോക്സ് : കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള സർക്കാർ നിർദ്ദേശങ്ങൾ
മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനുളളിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു . തിരുവനന്തപുരം, നെടുമ്പാശേരി,...
സ്‌പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു
ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയിൽ നിന്ന്...
വധശ്രമ ഗൂഢാലോചനയില്ല; വാട്സ്ആപ്പ് ചാറ്റിൽ ഉള്ളത് പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രമെന്ന് കോടതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഡാലോചനക്കേസ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതിയുടെ നിര്‍ണായക നിരീക്ഷണം. വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ല....
കെ. കെ രമയ്ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് എം.എം മണി.
തിരുവനന്തപുരം: നിയമസഭയിൽ കെകെ രമയ്ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് എംഎം മണി. വിവാദ പരാമർശത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമർശം പിൻവലിച്ചത്.
'താൻ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല...
വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ല; പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി
തിരുവനന്തപുരം വഖഫ്SHAREബോർഡിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു.പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് ബോർഡിൽ പിഎസ്സി വഴി നിയമനം നടത്തുന്നതിനുള്ള...
പൾസർ സുനി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ
തൃശൂർ: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവിടെയെത്തിച്ചു ചികിത്സ തുടങ്ങിയതെന്ന് ആശുപത്രി...
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.
സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത്...

















































