പീഡനക്കേസിലെ പ്രതിയായ യുവാവിനെ ഇരയുടെ അച്ഛനും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു

പ്രതാപ് ഗഡ്: പീഡനക്കേസിലെ പ്രതിയായ യുവാവിനെ  ഇരയുടെ അച്ഛനും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു.  സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ പ്രതാപ് ഗഡ് ജില്ലയിൽ തിങ്കളാഴ്ച രരാത്രിയിലാണ്.  പീഡനക്കേസിലെ പ്രതിയായ അംബിക പ്രസാദ്...

നഴ്സുമാരുടെ അപര്യാപ്തത മൂലം വലഞ്ഞ് മുംബൈയിലെ പ്രമുഖ ആശുപത്രികൾ

നഴ്സുമാരുടെ അപര്യാപ്തത മൂലം വലഞ്ഞ് മുംബൈയിലെ പ്രമുഖ ആശുപത്രികൾ. കോവിഡ് വ്യാപന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ള നഴ്സുമാർ നാട്ടിലേക്ക് മടങ്ങിയതാണ് ആശുപത്രി അധികൃതർക്ക് തിരിച്ചടിയായത്. ജസ്ലോക്, ഹിന്ദുജ, ഭാട്ടിയ, എൽ.എച്ച് ഹിരനന്ദാനി തുടങ്ങി...

നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി; മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ട്. മുംബൈയില്‍ മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. നിരവധി...

ജി-7 ഉച്ചകോടിക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ട്രംപ്

ന്യൂഡല്‍ഹി: ആഗോള പ്രതിസന്ധി ഘട്ടത്തില്‍ രണ്ട് ലോകോത്തര നേതാക്കളുടെ നിര്‍ണ്ണായക ചര്‍ച്ച...   ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപുമാണ്  കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടത്തിയത്. ലോകം കോവിഡ്‌ മഹാമാരിയുടെ പിടിയിലമരുമ്പോള്‍...

കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം ക്രിക്കറ്റ് തിരിച്ചുവരുന്നു; വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം ടെസ്റ്റ് കളിക്കാന്‍...

ലണ്ടന്‍: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം ക്രിക്കറ്റ് മൈതാനം ഉണരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. അടച്ചിട്ട ഗാലറിയില്‍ മൂന്ന് ടെസ്റ്റുകളാണ് നടക്കുക. ജൂലൈ 8 ന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ്. പിന്നീടുള്ള...

മരക്കാര്‍ തിയ്യേറ്റര്‍ തുറന്ന ഉടനെ റിലീസ് ചെയ്യില്ലെന്ന് ആന്റണി പെരുമ്പാവൂര്‍; 60 രാജ്യങ്ങളില്‍...

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയ്യേറ്റര്‍ തുറന്ന ഉടനെ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാള മനോരമയോടാണ് ഇക്കാര്യം പറഞ്ഞത്. എല്ലാം ശാന്തമാകുന്ന ദിവസം...

ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കകാരന്റെ മരണത്തിലെ ദുഖം പങ്കു വെച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ...

അമേരിക്കയില്‍ പൊലീസ് കഴുത്തു ഞെരിച്ചതു മൂലം കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കകാരന്റെ മരണത്തിലെ ദുഖം പങ്കു വെച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ. ഫ്‌ളോയിഡിന്റെ ആറു വയസ്സുകാരിയായ മകളോടൊപ്പമാണ്  ഭാര്യ റോക്‌സി...

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന്‍റെ  ഓണ്‍ലൈൻ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ പട്ടികജാതി ആദിവാസി പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികളോടുള്ള ക്രൂരമായ വിവേചനമാണെന്നും ആത്മഹത്യ...

ജമ്മു-കശ്മീരില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ ജനക്കൂട്ടം

ന്യൂദല്‍ഹി: ജമ്മു-കശ്മീരില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ ജനക്കൂട്ടം. ജനക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പാതി സംസ്‌ക്കരിച്ച മൃതദേഹവുമായി ബന്ധുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് പോയി. ദോഡ ജില്ലയിലെ 72 കാരന്റെ മൃതദേഹമാണ്...

പാക്‌ അധിനിവേശ കശ്മീരില്‍ 1124 മെഗാവാട്ട് വൈദ്യുത പദ്ധതിയോരുക്കി ചൈന

ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: പാക്‌ അധിനിവേശ കശ്മീരില്‍ 1124 മെഗാവാട്ട് വൈദ്യുത പദ്ധതിയോരുക്കുന്നതിനാണ് ചൈന തയ്യാറെടുക്കുന്നത്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ചൈന വൈദ്യുത പദ്ധതിയൊരുക്കുന്നത്. ഝലം നദിയിലാണ് പദ്ധതി,ഇതിനായുള്ള കരാറില്‍ ചൈന -പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപെക്)...

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഡി.ഡി.ഇ...

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട്. ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നെന്നും അഞ്ചാം തിയ്യതിക്കകം...

അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് പിന്തുണയുമായി ആഫ്രിക്കന്‍ എഴുത്തുകാര്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് പിന്തുണയുമായി ആഫ്രിക്കന്‍ എഴുത്തുകാര്‍. അമേരിക്കയില്‍ പൊലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നൂറുകണക്കിന് ആഫ്രിക്കന്‍ എഴുത്തുകാരാണ് രംഗത്തെത്തിയത്. ക്രിസ് അബാനി,...

അഞ്ചലിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: അഞ്ചലിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളിയായ സുനില്‍,  ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്. സുനില്‍ തൂങ്ങി മരിച്ച നിലയിലും സുജിനി തറയില്‍ വിരിച്ച പായയില്‍ മരിച്ച നിലയിലുമായിരുന്നു. മൂന്നു...

103-ാം വയസില്‍ കൊറോണയെ തോല്‍പ്പിച്ചു; ബിയര്‍ കുടിച്ച് മുത്തശ്ശിയുടെ ആഘോഷം!!

മസാച്ചുസെറ്റ്സ്: 'നമുക്കോരോ ബിയർ അങ്ങട് കാച്യാലോ' തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രം പറയുന്ന ഈ ഡയലോഗ് മലയാളികൾക്ക് പരിചിതമാണ്.. ഇതേ ഡയലോഗ് തന്നെയാണ് യുകെയിൽ കോവിഡിനെ തോൽപ്പിച്ചെത്തിയ നൂറ്റിമൂന്നുകാരി ജെനി സ്റ്റെജ്നയും...

വിവാദ ഭൂപടത്തില്‍ നേപ്പാളില്‍ അഭിപ്രായ ഭിന്നത രൂക്ഷം

കാഠ്മണ്ഡു: ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കണം എന്ന അഭിപ്രായവുമായി പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച എന്ന നിലപാട് ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയത്. ഭരണ...

കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യയില്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യയില്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി സൊമാനി. അമേരിക്കന്‍ കമ്പനി നിര്‍മിക്കുന്ന remdesivir ആണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്....

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി അനില്‍ കുമാര്‍ (52) ആണ് ജുബൈലില്‍ വെച്ച് മരിച്ചത്. മാവേലിക്കര താലൂക്കില്‍ മാന്നാര്‍ ഇരമത്തൂര്‍ സ്വദേശി സുനില്‍ ഭവനില്‍...

സ്പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം

കൊച്ചി: സ്പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം.  മെയ്‌ 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച  പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍...

കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു

കോഴിക്കോട്: കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രി മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇവർ...

‘മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ’ തരംഗമുയര്‍ത്തി സോഷ്യല്‍ മീഡിയ

‘മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ’ ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചക് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രാചാരണം കത്തിക്കയറുന്നു. അതിര്‍ത്തിയില്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ തരം താണ...