കൊവിഡ് 19; അമേരിക്കയി 41000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി; ചരമവാര്‍ത്തകള്‍ക്കായി 15 പേജ് മാറ്റിവെച്ച് ദിനപത്രം

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേര്‍മുഖമാണിതെന്നാണ് ട്വിറ്ററുകളില്‍ പലരുടേയും അഭിപ്രായം. മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്....

പശുവി​ന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

പാറശ്ശാല: പശുവി​ന്റെ  കയറില്‍ കുരുങ്ങി പരിക്കേറ്റ്  ഒന്നര വയസ്സുകാരിയ്ക്ക്  ദാരുണാന്ത്യം. ചെങ്കവിള അയിര വെളിയംകോട്ടുകോണം മേക്കേത്തട്ട് വീട്ടില്‍ രാജേഷ്​ -ഷൈനി (മഞ്ജു) ദമ്പതികളുടെ മകള്‍ സൈറയാണ്​ മരിച്ചത്.  ഞായറാഴ്​ച രാവിലെയാണ് സംഭവം. വീട്ടിനു സമീപത്തെ ബന്ധുവീട്ടിലെ...

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്

മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്. 21 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. 160 ല്‍ അധികം മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം വിധേയരാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് 21...

കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കും കൈയുറകളുമൊക്കെ ധരിക്കണമെന്ന നിര്‍ദേശങ്ങള്‍ നിങ്ങള്‍ കേട്ടുകാണും. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍, അല്ലെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍...

സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ രാജകുമാരി

സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ രാജകുമാരി ഹെന്ത് അല ഖാസിമി.  ഡല്‍ഹിയില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ വംശജന്‍ സൗരഭ് ഉപധ്യായ് പങ്കുവച്ച ട്വീറ്റുകള്‍...

അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിലെ 40 ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം  പ്രസിഡന്റിന് കൊവിഡ്...

കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഏപ്രില്‍ 19 നാണ്...

രാജ്യത്ത് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്രശുപാര്‍ശ

ന്യൂഡൽഹി: കൊവിഡ് സാമൂഹിക വ്യാപനത്തെ പറ്റി സംശയങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യത്ത് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാർശ. വിദേശയാത്രാ ചരിത്രമോ, കൊവിഡ് രോഗീ...

ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം

തെല്‍ അവിവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് പ്രതിഷേധം നടന്നത്. അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവുമായി സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബെന്നി...

സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦

കൊച്ചി: ലോക്ക് ഡൗൺ ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦. കോടതികളുടെ പ്രവര്‍ത്തനം  സംബന്ധിച്ച്‌ കേരള ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍...