ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ആത്മഹത്യ ചെയ്ത നിലയില്‍. 44 വയസായിരുന്നു. മുംബൈയിലെ മലാഡിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മലാഡിലെ അഹിന്‍സാ മാര്‍ഗിലെ...

വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ ബൈജൂസ് ആപ്പ്

കോഡ് ലേണിംഗ് ആപ്പ് രംഗത്ത് പ്രസിദ്ധിയാര്‍ജിച്ച വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ ബൈജൂസ് ആപ്പ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 മില്യണ്‍ ഡോളര്‍ ക്യാഷ് ഡീലാണ് ബൈജൂസ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്....

നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാം വിമാനം ദമാമിൽനിന്നും കൊച്ചിയിലേയ്ക്ക്

ദമാം: നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാം വിമാനം ദമാമിൽനിന്നും കൊച്ചിയിലേയ്ക്ക് പറന്നു. 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരുണ്ടായിരുന്നു. ചാർട്ടേഡ് സർവീസുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് (1165 റിയാൽ) ഈടാക്കിയിരുന്നതെന്ന് സംഘാടകർ പറഞ്ഞു....

തെറ്റായ വിവരങ്ങള്‍ ഉള്ളടക്കത്തിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ചൈനയില്‍നിന്നുള്ള 2,600 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി

തെറ്റായ വിവരങ്ങള്‍ ഉള്ളടക്കത്തിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ചൈനയില്‍നിന്നുള്ള 2,600 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി.ഭരണകൂട പിന്തുണയുള്ള ഹാക്കിംഗും ആക്രമണങ്ങളും നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് തയ്യാറാക്കിയ  റിപ്പോര്‍ട്ട് അനുസരിച്ചാണ്...

കേരളത്തില്‍ സ്വര്‍ണ വില പവന് 41,320 രൂപ

കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,320 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍...

ആമസോണ്‍ ഓഹരികളില്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്

ആമസോണ്‍ ഓഹരികളില്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്. കഴിഞ്ഞ ദിവസം പുതിയ ഓഹരി വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയിലെ 1.7 ബില്യണ്‍ ഡോളര്‍ ഓഹരി വില്‍പ്പനയ്ക്ക്...

ലെബനാനു കിംഗ് സല്മാൻ റിലീഫ് സെൻ്റർ വഴി അടിയന്തിര മാനുഷിക സഹായം നൽകാൻ സൗദി ഭരണാധികാരി ഉത്തരവിട്ടു

റിയാദ്: ബെയ്റൂത്തിലെ സ്ഫോടനത്തെത്തുടർന്നുള്ള കെടുതികളിൽ പ്രയാസമനുഭവിക്കുന്ന ലെബനാനു കിംഗ് സല്മാൻ റിലീഫ് സെൻ്റർ വഴി അടിയന്തിര മാനുഷിക സഹായം നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന് തൊട്ടുപിന്നാലെ കിംഗ്...

ഗല്‍വാനിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തിലും ഇടഞ്ഞ് ഇന്ത്യയും ചൈനയും

ന്യൂദല്‍ഹി: ഗല്‍വാനിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തിലും ഇടഞ്ഞ് ഇന്ത്യയും ചൈനയും. യു.എന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ ചൈന ശ്രമം നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ...

രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി

കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങൾക്ക് പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തി. ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ഉപയോഗിച്ച്...

യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ.

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ. സ്വപ്‌നയുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രിയുടെ...