gnn24x7

An Post പുതിയ സ്റ്റാമ്പ് പുറത്തിറക്കി

0
170
gnn24x7

ഓർഗനൈസേഷൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഗ്യാരണ്ടീഡ് ഐറിഷ് ചിഹ്നമുള്ള പുതിയ സ്റ്റാമ്പ് An Post പുറത്തിറക്കി. ഇന്ന് മുതൽ ഓൺലൈനായും തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലും സ്റ്റാമ്പ് ലഭ്യമാണ്. 1.40 യൂറോയാണ് പുതിയ സ്റ്റാമ്പിന് വില. അയർലണ്ടിനുള്ളിലെ തപാൽ ചെലവ് മാത്രമേ ഇത് ഉൾക്കൊള്ളൂ. ഡബ്ലിൻ ആസ്ഥാനമായുള്ള സിഐ സ്റ്റുഡിയോ എന്ന ഏജൻസിയാണ് സ്റ്റാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.ഐറിഷ് ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി 1974-ൽ ആരംഭിച്ച അംഗത്വ സംഘടനയാണ് ഗ്യാരൻ്റീഡ് ഐറിഷ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7