gnn24x7

BOI EcoSaver Mortgage ‘എ’ മുതൽ ‘ജി’ വരെയുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് ഉള്ള എല്ലാ പ്രോപ്പർട്ടികൾക്കും ലഭിക്കും

0
578
gnn24x7

ബാങ്ക് ഓഫ് അയർലൻഡ് പുതിയ മോർട്ട്ഗേജ് പ്രോഡക്റ്റ് ഈ മാസം അവതരിപ്പിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഊർജ്ജ റേറ്റിംഗ് ലഭ്യമായ എല്ലാ വീടുകൾക്കും പുതിയ പദ്ധതിയിൽ കിഴിവുകൾ നൽകും. നിലവിൽ, ബി 3 അല്ലെങ്കിൽ ഉയർന്ന ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) ഉള്ള വീടുകൾക്ക് മാത്രമാണ് പരമ്പരാഗത നിരക്കുകളേക്കാൾ കുറഞ്ഞ ഗ്രീൻ മോർട്ട്ഗേജുകൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. AIBയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളായ EBS, HEAVEN എന്നിവ നിരവധി ഗ്രീൻ മോർട്ട്ഗേജ് ഫിക്സഡ് നിരക്കുകളുടെ നിരക്ക് കുറച്ചതിന് തൊട്ടുപിന്നാലെയാണ് മാറ്റവുമായി BOI എത്തുന്നത്.

FOR MORE DETAILS CONTACT: Capt. Reny Joseph Qfa, 0894146497

ബാങ്ക് ഓഫ് അയർലൻഡ് A മുതൽ G വരെയുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) ഉള്ള എല്ലാ പ്രോപ്പർട്ടികൾക്കും കിഴിവുകളോടെ നിശ്ചിത നിരക്കുകൾ സഹിതം ഇപ്പോൾ ‘EcoSaver Mortgage’ ലഭ്യമാക്കുന്നു. ഇക്കോസേവർ മോർട്ട്ഗേജ് പുതിയ ഉപഭോക്താക്കൾക്കും മറ്റൊരു ബാങ്ക് ഓഫ് അയർലൻഡ് മോർട്ട്ഗേജ് പ്രോഡക്റ്റിൽ നിന്ന് പുതിയ പ്രോഡക്റ്റിലേക്ക് മാറുന്ന നിലവിലുള്ള ഉപഭോക്താക്കൾക്കും ബാധകമാകും. ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വരും.

G കാറ്റഗറിയിൽ വരുന്ന BER ഉള്ള വീടിന് 0.05 ശതമാനം പോയിൻ്റ് കിഴിവ് ലഭിക്കും. F റേറ്റിംഗ് ഉള്ള വീടുകൾക്ക് 0.1 ശതമാനം പോയിൻ്റായിരിക്കും കിഴിവ്..E യ്ക്ക് ഇത് 0.15 പോയിൻ്റും D 0.2 പോയിൻ്റുമാണ്. അതേസമയം D എന്ന് റേറ്റുചെയ്ത വീടിന് 0.2 പോയിൻ്റ് കിഴിവ് ലഭിക്കും. C റേറ്റിംഗ് ഉള്ള വീടുകൾക്ക് 0.25 ശതമാനം പോയിൻ്റ് കിഴിവ് ലഭിക്കും. B റേറ്റിംഗുള്ള വീടുകൾക്ക് നിശ്ചിത നിരക്കിൽ 0.30 പോയിൻ്റ് കിഴിവ് ലഭിക്കും.കൂടാതെ A റേറ്റിംഗിലുള്ള വീടുകൾക്ക് 0.35 ശതമാനം പോയിൻ്റുകളുടെ ഫിക്‌സഡ് റേറ്റ് ഡിസ്‌കൗണ്ട് ലഭിക്കും.

ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള സ്ഥിരമായ നിരക്ക് അവസാനിച്ചു കഴിഞ്ഞാൽ ഇക്കോസേവർ മോർട്ട്ഗേജ് ലഭിക്കും.നിലവിലെ നിശ്ചിത നിരക്കിൽ നിന്നും ഒരു ഇക്കോസേവർ മോർട്ട്ഗേജിലേക്ക് മാറാം. ഏപ്രിൽ 18 മുതൽ, ബാങ്ക് ഓഫ് അയർലണ്ടിൻ്റെ ഉടമസ്ഥാവകാശമുള്ളവർക്കുള്ള സ്റ്റാൻഡേർഡ് വേരിയബിൾ നിരക്ക് 4.15 ശതമാനം മാത്രമായിരിക്കും.ഏത് സ്റ്റാൻഡേർഡ് വേരിയബിൾ നിരക്ക് എൽടിവി മോർട്ട്ഗേജിനും പുതിയതും നിലവിലുള്ളതുമായ എല്ലാ ഉപഭോക്താക്കൾക്കും നിലവിൽ ബാങ്ക് ഓഫ് അയർലൻഡ് നൽകുന്ന ഏറ്റവും കുറഞ്ഞ നിരക്കിന് അനുസൃതമാണ് പുതുക്കിയ നിരക്ക്.പുതിയ നിരക്കിന് അപേക്ഷിക്കുന്ന നിലവിലുള്ള ഉപഭോക്താക്കൾക്ക് ഏപ്രിൽ 18 മുതൽ ബാങ്കിനെ ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. ഈ നിരക്ക് ക്യാഷ്ബാക്കിന് യോഗ്യമല്ല.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7