gnn24x7

ഫിലാഡൽഫിയയിൽ റംസാൻ പരിപാടിക്കിടെ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്

0
65
gnn24x7

ഫിലാഡൽഫിയ: ബുധനാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ റമദാൻ പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. വെസ്റ്റ് ഫിലാഡൽഫിയയിലെ 47-ആം സ്ട്രീറ്റിലെ ക്ലാര മുഹമ്മദ് സ്‌ക്വയറിലും വൈലൂസിംഗ് അവന്യൂവിലും ബുധനാഴ്ച ഉച്ചയ്ക്ക് വെസ്റ്റ് ഫിലാഡൽഫിയയിൽ നടന്ന ഈദ് അൽ ഫിത്തർ പരിപാടിക്കിടെ എതിരാളികൾ നടത്തിയ വെടിവെപ്പിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റതായി പോലീസ് പറഞ്ഞു.

 ഇസ്ലാമിക അവധിക്കാലമായ ഈദ് ആഘോഷിക്കാൻ 1,000-ത്തിലധികം ആളുകൾ – കുട്ടികളുള്ള കുടുംബങ്ങൾ ഉൾപ്പെടെ – ഔട്ട്ഡോർ പരിപാടിയിൽ പങ്കെടുത്തതായി വിശ്വസിക്കപ്പെടുന്നു. ഉച്ചയ്ക്ക് 2.30ഓടെ 30ഓളം വെടിവയ്പുകളാണ് ഉണ്ടായത്. പൊതു ആഘോഷത്തിൽ “പാർക്കിനുള്ളിൽ രണ്ട് വിഭാഗങ്ങൾ വെടിയുതിർതതായി” പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ പറഞ്ഞു.

ഫിലാഡൽഫിയ മസ്ജിദ് പള്ളിക്കും സിസ്റ്റർ ക്ലാര മുഹമ്മദ് സ്‌കൂളിനും സമീപം നടന്ന പരിപാടിയിൽ തോക്ക് പുറത്തെടുത്ത പ്രായപൂർത്തിയാകാത്തയാളാണ് വെടിയേറ്റവരിൽ ഒരാൾ. ആയുധം ഉപേക്ഷിക്കുവാൻ വിസമ്മതിച്ചതിനാണ് ഇയാൾക്കുനേരെ പോലീസ് രണ്ട് തവണ നിറയൊഴിച്ചത്.

വെടിവെയ്പിൽ 22 വയസ്സുള്ള മറ്റൊരു ഇരയുടെ വയറ്റിൽ വെടിയേറ്റുവെന്നും ബഥേൽ പറഞ്ഞു, സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി. കൗമാരക്കാരനിൽ നിന്ന് തോക്ക് ഉൾപ്പെടെ നാല് ആയുധങ്ങൾ സംഘത്തിൽ നിന്ന് കണ്ടെടുത്തു

റിപ്പോർട്ട് : പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
gnn24x7