gnn24x7

18 വയസുള്ള വിദ്യാർത്ഥികൾക്കും ചൈൽഡ് ബെനിഫിറ്റ് ലഭിക്കും; മെയ് മാസം മുതൽ പ്രാബല്യത്തിൽ

0
994
gnn24x7

മുഴുവൻ സമയ വിദ്യാഭ്യാസം നടത്തുന്നതും, അംഗവൈകല്യമുള്ളവരുമായ 18 വയസ്സ് തികഞ്ഞ കുട്ടികൾക്കുള്ള ചൈൽഡ് ബെനെഫിറ്റ് ആനുകൂല്യം മെയ് 1 മുതൽ ലഭ്യമാകും. സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് ചൊവ്വാഴ്ച രാവിലെ നിർദേശങ്ങൾ കാബിനറ്റിൽ കൊണ്ടുവരും. 2024 ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുകയും ഈ വർഷം സെപ്തംബർ മുതൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, മെയ് 1 മുതൽ ഈ നടപടി നടപ്പിലാക്കാൻ വകുപ്പിന് കഴിയുമെന്ന് ഹംഫ്രീസ് ചൊവ്വാഴ്ച മന്ത്രിസഭയെ അറിയിക്കും. ഏകദേശം 60,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.

ഒരു കുട്ടിക്ക് പ്രതിമാസം 140 എ‌രോ എന്ന നിരക്കിലാണ് ചൈൽഡ് ബെനെഫിറ്റ് നൽകുന്നത്. ഈ ആഴ്ച അവസാനം സീനാഡിന് മുമ്പാകെ വരാനിരിക്കുന്ന സാമൂഹ്യക്ഷേമ ബില്ലിൽ ഭേദഗതി വരുത്തിക്കൊണ്ട് മന്ത്രി ഹംഫ്രീസ് ഈ മാറ്റം അവതരിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതച്ചെലവ് കണക്കിലെടുത്താണ് നയം മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ18 വയസ് പ്രായമുള്ള നിരവധി കുട്ടികൾ ഇപ്പോഴും സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉണ്ടെന്നും കണക്കുകളെ സൂചിപ്പിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7