gnn24x7

വീടുകളിലെത്തുന്ന വ്യാജ ഉദ്യോഗസ്ഥരെ കുറിച്ച് മുന്നറിയിപ്പുമായി കോർക്ക് Gardai

0
254
gnn24x7

കോർക്കിൽ മോഷ്ടാക്കൾ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെയാണ് ഗാർഡായി മുന്നറിയിപ്പ് നൽകിയത്. രാജ്യവ്യാപകമായി കവർച്ചകൾ വർധിക്കാൻ കാരണമായി വീടുകളിൽ എത്തുന്ന “വ്യാജ ഗാർഡായി” ക്കെതിരെയാണ് കോർക്ക് ഗാർഡയിയുടെ അറിയിപ്പ്.

പ്രദേശത്ത് പ്രചരിക്കുന്ന കള്ളനോട്ടുകളുടെയും നാണയങ്ങളുടെയും വർദ്ധനവ് കാരണം ഇരയുടെ പണം പരിശോധിക്കാൻ എന്നാ വ്യാജേന കുറ്റവാളികൾ വീട്ടിലേക്ക് വിളിക്കുകയും ഗാർഡായി എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യും. തുടർന്ന് പണം തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകും. സംഭവത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഗാർഡായി വീടുകളിലേക്ക് വിളിക്കില്ലെന്നും കോർക്ക് ഗാർഡായി അറിയിച്ചു.

“നിങ്ങളെ വിളിക്കുന്ന ഗാർഡ അംഗങ്ങളുടെ കൈവശം ഒരു ഔദ്യോഗിക ഐഡന്റിഫിക്കേഷൻ ബാഡ്ജ് ഉണ്ടായിരിക്കും. വീട്ടിൽ എത്തുന്ന വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ, വാതിൽ തുറക്കരുതെന്ന് ആംഗ്ലീസിയ സെന്റ് ലെ ക്രൈം പ്രിവൻഷൻ ഓഫീസർ, Sgt Brian McSweeney പറഞ്ഞു.കോർക്ക് സിറ്റി ഡിവിഷനിൽ ഇന്നുവരെ ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ ഈ കുറ്റകൃത്യ പ്രവണതയെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും അത്തരം സംഭവങ്ങൾ ഗാർഡായിയിൽ കാലതാമസം കൂടാതെ അറിയിക്കുകയും വേണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here