gnn24x7

മലയാളികൾക്ക് അഭിമാനമായി ഡോ: ഹിലാൽ ഹനീഫ

0
334
gnn24x7

സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഈ വർഷത്തെ മികച്ച ഡോക്ടർ (Outstanding NCHD of the year) അവാർഡ് നേടി ഡോ: ഹിലാൽ ഹനീഫ ആരോഗ്യ പ്രവർത്തകർക്കും, പ്രത്യേകിച്ച് അയർലണ്ടിലെ മലയാളി സമൂഹത്തിനും അഭിമാനമായി.

മഹാമാരിയെ ശക്തമായും ശാസ്ത്രീയമായും നേരിടുന്ന അയർലണ്ടിലെ സ്ലൈഗോ യൂണിവേഴ്‌സിറ്റി   ഹോപ്‌സിറ്റലിൽ സീനിയർ മെഡിക്കൽ രജിസ്ട്രാർ പദവിയിൽ ഒരു വർഷത്തിലേറെയായി കോവിഡ് അസ്സെസ്സ്മെന്റ് യൂണിറ്റിന് നേതൃത്വം നൽകിവരുന്ന ഡോ: ഹിലാൽ പ്രശംസനീയമായ സേവന മികവ് കാഴ്ചവെച്ചതിനാണ് യൂണിവേഴ്സിറ്റി ഹോപ്‌സിറ്റലിലെ മെഡിക്കൽ ഫാക്കൽറ്റി അദ്ദേഹത്തെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നൽകി അംഗീകരിച്ചത്. ഒരു ഇന്ത്യൻ ഡോക്ടർക്ക് അയർലണ്ടിൽ ആദ്യമായി ലഭിക്കുന്ന അവാർഡാണിത്.

കോവിഡ് മാനദണ്ഡം പാലിച്ചുള്ള ലളിതമായ ചടങ്ങിൽ ഡയറക്ടർ ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് എഡ്യൂക്കേഷൻ & റിസർച്, ഫെലോ ഓഫ് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് പ്രൊഫസർ കാതറിൻ മെക്ഹ്യൂഗ് ഡോ: ഹിലാലിന് അവാർഡ് സമ്മാനിച്ചു. കോവിഡും അനുബന്ധ രോഗാവസ്ഥയുമുള്ള അനേകംപേർക്ക് രോഗമുക്തിക്കായി ഡോ: ഹിലാൽ അഹോരാത്രം നൽകിയ സേവനവും കഠിനാധ്വാനവും മെഡിക്കൽ പ്രഫഷന് ഒരു മാതൃകയാണെന്ന് പ്രൊഫസർ മെക്ഹ്യൂഗ് അഭിപ്രായപ്പെട്ടു.

മെഡിക്കൽ ഡിഗ്രിയോടെ 2014 ൽ അയർലണ്ടിലെത്തിയ ഡോ: ഹിലാൽ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്നും ഇന്റെർണൽ മെഡിസിനിൽ സ്പെഷ്യാലിറ്റി ട്രെയിനിങ് പൂർത്തിയാക്കി MRCP Ireland, MRCP UK ബിരുദാനന്തര യോഗ്യതകളും കരസ്ഥമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നടത്തുന്ന കോവിഡ് റിസേർച്ച് പഠനങ്ങളിൽ അംഗവുമാണ് ഡോ:ഹിലാൽ. കൊല്ലം സ്വദേശിയായ ഡോ:ഹിലാൽ ഭാര്യ സെനയോടും മകൻ സെയിനോടുമൊപ്പം സ്ലൈഗോയിലാണ് താമസം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here