gnn24x7

മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം പിഴ വിധിച്ച് കോടതി

0
351
gnn24x7

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിസ്റ്റിസ് കൗശിക് ചന്ദാണ് മമത ബാനര്‍ജിക്കെതിരെ പിഴ വിധിച്ചത്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിജയത്തെ ചോദ്യം ചെയ്ത് മമത ബാനർജി സമർപ്പിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് പിഴ വിധിച്ചിരിക്കുന്നത്.

ജസ്റ്റിസ് ചന്ദയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടന്നും അതിനാല്‍ തന്റെ കേസില്‍ വാദം കേള്‍ക്കാന്‍ മറ്റൊരു ജഡ്ജിനെ നിയമിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഒരു ജഡ്ജിനെ മോശമായി ചിത്രീകരിക്കാനുളള ശ്രമമാണ് ഇതെന്നായിരുന്നു കൗശിക് ചന്ദിന്റെ പ്രതികരണം.

അതുകൊണ്ടുതന്നെ ഹർജിക്കാരിക്കുമേൽ 5 ലക്ഷം പിഴ ചുമത്തുന്നുവെന്ന് ജസ്റ്റിസ് ചന്ദ വ്യക്തമാക്കുകയായിരുന്നു.

gnn24x7