gnn24x7

ഫൈൻഡ് മി ഔട്ട്‌ – എം സി ടാലന്റ് കണ്ടസ്റ്റ്

0
306
gnn24x7

അവതരണം എന്നത് ഒരു കലയായി നിങ്ങൾ കാണുന്നുണ്ടോ? ഒരു പരിപാടിയുടെ വലിപ്പമൊ ചെറുപ്പമൊ നോക്കാതെ ആ അരങ്ങിനെയും അതിന്റെ സദാസിനെയും കൈയിൽ എടുക്കാൻ നിങ്ങളുടെ വാക്ചാദുര്യത്തിന് ആവുമോ? സ്റ്റേജ് ഷോകളിലെയും ടെലിവിഷൻ പരിപാടികളിലും അവതരണങ്ങൾ കണ്ടിട്ട് ഒരവസരം ലഭിച്ചാൽ അതുപോലയോ, അതിലും മികവിലോ ചെയ്യാൻ പറ്റും എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? എങ്കിൽ ചലച്ചിത്ര പിന്നണിഗായകർ  അണിനിർക്കുന്ന ഒരു വലിയ സ്റ്റേജ് ഷോയുടെ  മാസ്റ്റർ ഓഫ് സെറിമണിയാകാൻ നിങ്ങൾക്ക് ക്ഷണമുണ്ട്. ഒരു പുതിയ തലമുറതന്നെ അയർലണ്ടിലേക്ക് കുടിയേറിപാർത്ത നാളുകൾ ആയിരുന്നു ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾ, ഒപ്പം ഒരുപാട് പ്രതിഭാധനരായ ആളുകളും ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

കാലങ്ങൾക്കൊണ്ട് കലാസംസാരികമായി സമ്പന്നമാണ് അയർലണ്ട്. എല്ലാത്തരം കഴിവുകളും പ്രകാശിപ്പിക്കാൻ ഇവിടെ ഇടമുണ്ട്. പുത്തൻ പ്രതിഭകളെ പുറത്തേക്കു കൊണ്ടുവരാനുള്ള പുതിയയൊരു ചുവടിന്റെ ഭാഗമായാണ് ‘ഫൈൻഡ് മി ഔട്ട്‌’.  അവതാരകരാകാൻ ആഗ്രഹിക്കുന്നവർ മുദ്ര അവതരിപ്പിക്കുന്ന ഫൈൻഡ് മി ഔട്ട്‌ എം സി ടാലൻഡ് കൊണ്ടസ്റ്റിലേക്കു പതിനെട്ടിനും മുപ്പത്തിയാഞ്ചിനും മദ്ധ്യേയുള്ള ആർക്കും പേര് രജിസ്റ്റർ ചെയ്യാം.

രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെട്ട മത്സരാത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യക്തി ആയിരിക്കും മുദ്ര ഇവന്റ്സും ബ്ളൂബറി ഇന്റര്‍നാഷണലും ഫീൽ അറ്റ് ഹോമും ചേർന്ന് അവതരിപ്പിക്കുന്ന കേ എസ് ഹരിശങ്കർ ലൈവ് ഇൻ കൺസ്ർട്ടിന്റെ മാസ്റ്റർ ഓഫ് സെർമണി. തിരഞ്ഞെടുക്കുന്ന മത്സരാത്ഥികൾക്കും അവരവരുടെ കഴിവുകൾക്ക് അനുസിർത്ഥമായ്  ഷോർട്ഫിലിമിൽ സഹകരിക്കാൻ അടക്കമുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കു പോസ്റ്റർ കാണുകContact email: admin@mudra.ie

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here