gnn24x7

അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും സംഘടിപ്പിച്ചു

0
369
gnn24x7

അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിന് പാമെർസ്‌ടൗണിലെ st ലോർക്കൻ ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടന്നു .അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറിലധികം ആളുകൾ പങ്കെടുത്ത സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയിരുന്നു.

വൈകീട് 6 മാണി മുതൽ 10 വരെ നടന്ന പരിപാടി ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക്വിസ്റ്റർ മാത്യു ഉദ്ഗാടനം ചെയ്തു . ഒഐസിസി അയർലഡിന്റെ ഉപഹാരം ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ ശിഹാബ് തങ്ങൾക്കു സമ്മാനിച്ചു. വിവിധ സംഘടനകളെ  ജോണ് ചാക്കോ (ക്രാന്തി അയർലൻഡ് ), ജിന്നേറ്റ് ജോർജ്(കേരളാ കോൺഗ്രസ് ), രാജു കുന്നക്കാട്ട്, റോയ് പേരയിൽ , അബ്ദുൽ കാഹിർ (ഇസ്ലാമിക റിലീഫ് അയർലൻഡ്), ഷെൽസി ജിൻസൺ (മഹിളാ കോൺഗ്രസ് അയർലൻഡ് ),സിറാജുദ്ധീൻ ചേലേമ്പ്ര ,  ഷൗ ക്കത്ത് നിലംബൂർ , അൻവർ ലിമെറിക്ക് , റസ്സൽ കോർക്,റംഷീൽ പാറക്കൽ ,  ,ഫാത്തിമ സന,ചാൾസ് ഷാങ്കിൽ എന്നിവർ  സംസാരിച്ചു.

ഫവാസ് മാടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അർഷാദ് ടി കെ സ്വാഗതവും ഫാസ്‌ജെർ  പാനൂർ നന്ദിയും പറഞ്ഞു.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here