gnn24x7

റിക്രൂട്ട്മെന്റ് തട്ടിപ്പിൽ വീഴാതിരിക്കാം; അയർലണ്ടിലെ അംഗീകൃത ഏജൻസികളെ കുറിച്ച് വിശദമായി അറിയാം

0
1251
gnn24x7

അയലണ്ടിൽ ഒരു ജോലി നേടാൻ ആഗ്രഹിക്കുന്ന നിരവധി മലയാളികൾ പല ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇവരെല്ലാം സുതാര്യമാണോ എന്നുള്ളതിൽ നമുക്ക് ആശങ്കയുണ്ടാകാം. അയർലണ്ടിൽ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

അയർലണ്ടിലെ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുള്ള യോഗ്യത നിശ്ചയിക്കുന്ന അതോറിറ്റിയാണ് എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ വർക്ക്‌പ്ലേസ് റിലേഷൻസ് ലൈസൻസിംഗ് വിഭാഗം .

ജോലിക്കായി നിങ്ങൾ സമീപിക്കുന്ന റിപ്പോർട്ട് ഏജൻസി അംഗീകൃതമാണോ എന്ന് എങ്ങനെ അറിയാം?. അയർലണ്ടിൽ വിവിധ കൗണ്ടികളിൽ പ്രവർത്തിക്കുന്ന അംഗീകൃതമായ റിക്രൂട്ട്മെന്റ് ഏജൻസികൾ, അവയുടെ വിലാസം, ലൈസൻസ് നമ്പർ മറ്റ് വിശദവിവരങ്ങളും അറിയുന്നതിന് താഴെ തന്നിരിക്കുന്ന ലിങ്ക് / ഡോക്യുമെന്റ് സന്ദർശിക്കുക.

https://www.workplacerelations.ie/en/what_you_should_know/employer-obligations/employment-agencies/

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഏജൻസി മുകളിൽ പറഞ്ഞിരിക്കുന്ന ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

ഇന്ത്യയിൽ നിങ്ങൾ സമീപിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികൾ അംഗീകാരം ഉള്ളവയാണോ എന്ന് മനസിലാക്കുന്നതിന് http://emigrant.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അംഗീകൃത ഏജൻസികളുടെ പൂർണ്ണവിവരം നിങ്ങൾക്ക് ലഭിക്കും. അല്ലെങ്കിൽ വിദേശകാര്യമന്ത്രാലയത്തിന്റെ https://services.india.gov.in/service/ministry_services?ln=en&cmd_id=1075 വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

റിക്രൂട്ട്മെന്റ് സേവനങ്ങൾക്കായി ഉദ്യോഗർത്ഥികളിൽ നിന്നും ഒരു തരത്തിലും ഫീസ് ഈടാക്കാൻ പാടില്ല. ലൈസൻസ് ഇല്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനം നിയമവിരുദ്ധമാണ്. ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ ഏതെങ്കിലും തരത്തിൽ നിങ്ങളോട് പണം ആവശ്യപ്പെടുകയാണെങ്കിൽ അധികാരികൾക്ക് നിങ്ങൾക്ക് നേരിട്ട് പരാതികൾ നൽകാം.

ഇന്ത്യയിൽ നിങ്ങൾക്ക് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുകയോ ഇമെയിൽ വഴി പരാതി നൽകുകയോ ചെയ്യാം . ഇന്ത്യയിൽ ഒരു ഏജൻസിക്ക് അഡ്മിനിസ്ട്രേറ്റീവ് കോസ്റ്റ് എന്ന നിലയിൽ 30000 രൂപയും ജിഎസ്ടിയും വരെ ഈടാക്കാൻ അനുവാദമുണ്ട്. അയർലണ്ടിൽ ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. പണം ആവശ്യപ്പെടുന്ന ഏജൻസികളുടെ വിവരങ്ങൾ Workplace Relations Commision ന് ഈമെയിൽ വഴി നൽകാം. പരാതി നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ യാതൊരു കാരണവശാലും പരസ്യമാക്കില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here