gnn24x7

ഗാല്‍വേയിൽ Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 ( വെള്ളി, ശനി) ദിവസങ്ങളിൽ

0
325
gnn24x7

ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കും Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 ( വെള്ളി, ശനി) രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

1st Class മുതല്‍ 12th class കുട്ടികളെ വിവിധ വിഭാഗമാക്കി തിരിച്ചിട്ടുള്ള ക്ലാസ്സകളിലൂടെ കുട്ടികളെ ആത്മീയ വളർച്ചയിലേക്ക് നയിക്കുവാനും , പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മീയവും മാന:സ്സികമായ ഉണര്‍വ്വും നല്‍കാന്‍, ആദ്യ കുർബാന സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ പ്രാർത്ഥന, മതബോധനം ക്ലാസുകൾ, കുമ്പസാരം,വി. കുര്‍ബാന,ആരാധന, ജപമാല റാലി, തീരുവചനം ഹൃദയ ഭിത്തികളിൽ എഴുതപ്പെടുന്ന കളികൾ, ഗാനാലപനങ്ങൾ, വീഡിയോ ദൃശ്യ ആവിഷ്കാരങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാന്‍ എല്ലാ യുവജനങ്ങളേയും കുട്ടികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഗാൽവേ സീറോ മലബാര്‍ ചാപ്ലിൻ റവ.ഫാ.ജോസ് ഭരണികുളങ്ങരഅറിയിച്ചു.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍

രജിസ്‌ട്രേഷന്‍ online PMS or Family Prayer Unit Animators വഴിയോ ചെയ്യേണ്ടതാണ്. 10 യൂറോ ആണു രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതായിരിക്കും

Reg.fee Euro 10/child

കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ‘parents consent form’ നിര്‍ബന്ധമായും പൂരിപ്പിച്ച് നല്‍കേണ്ടതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here