gnn24x7

അയര്‍ലണ്ടിലെ സ്കൂളുകളിൽ ദിവസവും ചൂടുള്ള ഭക്ഷണം സൗജന്യമായി ലഭിക്കുന്ന പദ്ധതി ആരംഭിക്കുന്നു

0
732
gnn24x7

ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ദിവസവും ചൂടുള്ള ഭക്ഷണം സൗജന്യമായി ലഭിക്കുന്ന ഒരു പദ്ധതി ആരംഭിക്കുന്നു. പദ്ധതി 20030 നു മുൻപായി രാജ്യത്തെ എല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കും. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിദ്യാലയങ്ങളിലാണ് പദ്ധതി ആദ്യം ആരംഭിക്കുന്നത്. അടുത്ത സെപ്റ്റംബറിലാണ്  ഇത്തരം സ്കൂളുകളിൽ പദ്ധതി ആരംഭിക്കുന്നത്. സാമൂഹിക സംരക്ഷണ മന്ത്രി ഹീതര്‍ ഹംഫ്രീസ് പഠന റിപ്പോര്‍ട്ട് ഉടൻ പുറത്തിറക്കും.

നിലവില്‍ രാജ്യത്തുടനീളമുള്ള 1,600 സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്‌കൂള്‍ മീല്‍സ് പ്രോഗ്രാമിന്റെ നവീകരിച്ച പദ്ധതിയായി പുതിയ സ്‌കീം നടപ്പാക്കാനാണ് ഇതിനായി നിയോഗിച്ച പഠന സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ക്ലാസിലെ ഹാജര്‍നില, പെരുമാറ്റ പരിപാലനം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താന്‍ സ്‌കൂള്‍ മീല്‍സ് പ്രോഗ്രാം സഹായിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ തലത്തില്‍ പഠനങ്ങള്‍ നടത്തിയ അവലോകന സമിതിയും കണ്ടെത്തി.

നിലവില്‍ ഒരോ കുട്ടിക്കും ലഭിക്കുന്ന പ്രഭാതഭക്ഷണത്തിന് 60 സെന്റ് 75 സെന്റാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ബ്രെഡ്, പഴം, പാല്‍ അല്ലെങ്കില്‍ യോഗട്ട് എന്നിവ ഉള്‍പ്പെടുന്നന്ന പ്രഭാത ഭക്ഷണ പദ്ധതി നിലനിര്‍ത്തി കൊണ്ടായിരിക്കും. ഒരു സാന്‍ഡ്വിച്ചും ചൂടുള്ള പാനീയവും പോലെയുള്ള ഉച്ചഭക്ഷണത്തിന് 1.40 യൂറോയുടെ ധനസഹായം പദ്ധതി ഏതാനം സ്‌കൂളുകള്‍ക്ക് നിലവില്‍ നല്‍കുന്നുണ്ട്. അതേസമയം പരിമിതമായ തോതില്‍ ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഓരോ ഹോട്ട് സ്‌കൂള്‍ ഭക്ഷണത്തിനും ഫണ്ടിംഗായി ഓരോ വിദ്യാര്‍ത്ഥിക്കും 2.90 യൂറോ നല്‍കുന്നത് 3.20 യൂറോയാക്കി ഉയര്‍ത്തി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായാവും ഇത് നടപ്പാക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here