gnn24x7

കോവിഡ് – 19 ജാഗ്രത : അയർലൻഡ് എയർപോർട്ട് വഴി യിൽ കനത്ത ചെക്കിങ് പോയിന്റുകൾ

0
371
gnn24x7

അയർലണ്ട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അയർലൻഡ് എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒന്നിലധികം കനത്ത സുരക്ഷ  ചെക്കിങ് പോയിന്റുകൾ ഗർഡയുടെ നേതൃത്വത്തിൽ ശക്തമായി പ്രവർത്തിക്കാൻ ആരംഭിച്ചു. ബ്രിട്ടനിൽ നിന്നുള്ള ഉള്ള വൈറസിനെ വ്യാപനം മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ ഇത്തരത്തിൽ ശക്തമാക്കിയത്. രണ്ടാംഘട്ട വ്യാപനം മതി രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് ആണ് എയർപോർട്ട് എത്തുന്നതിനുമുമ്പ് മുമ്പ് രണ്ടും മൂന്നും തരത്തിൽ  സുരക്ഷാ ചെക്കിങ് പോയിൻറ് സ്ഥാപിച്ചത്.

സുരക്ഷയുടെ ഭാഗമായി പലപ്പോഴും വാഹനങ്ങളെ യഥാർത്ഥ ട്രാക്കിൽ നിന്നും മാറ്റിനിർത്തി പുറത്തിറക്കി വരെ പരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് ചെക്ക് പോയിൻറ്കളിലും  പ്രാദേശിക യാത്രക്കാരെയും വിദേശ യാത്രക്കാരെയും ഒരുപോലെ  ചെക്ക് ചെയ്തിട്ടാണ് യാത്ര തുടരാൻ അനുവദിക്കുന്നത്. മിക്ക യാത്രക്കാർക്കും ഇത്തരം ശക്തമായ ചെക്ക്പോസ്റ്റുകൾ ഒരുപാട് വിഷമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

റോഡിൻറെ ഇരുവശങ്ങളിലും ആയിട്ടാണ് ആണ് ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നത്.  ഒരു പ്രധാന ചെക്ക് ഫോണിൻറെ പ്രവർത്തിക്കുന്നത് പ്രധാന ഗേറ്റ് ആയ M1 ന്റെ സമീപത്താണ് . ഇവിടെ 24 മണിക്കൂറും റോഡിന്റെ ഇരുവശങ്ങളിലുമായി പരിശോധന തുടരുന്നു. മറ്റൊരു പ്രധാന ചെക്കിങ് പോയിൻറ്  സാൻഡ്രിയിലുള്ള മോർഷൻ സ്റ്റേഡിയത്തിനും എയർപോർട്ടിലും ഇടയിലുള്ള   സ്വാർഡ് റോഡിലാണ് (sword road).

എയർപോർട്ട് അകത്തേക്കും പുറത്തേക്കും ഉള്ള യാത്രകൾക്ക് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയതോടുകൂടി ഏറെ സമയം യാത്രക്കാർക്ക് ചെലവഴിക്കേണ്ടി വരാറുള്ളതുകൊണ്ട് സമയം  കണക്കാക്കി നേരത്തെ യാത്രകൾ ചെയ്തില്ലെങ്കിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവും എന്നുള്ളത്  ഉറപ്പാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here