gnn24x7

വിദ്യാർത്ഥികളുടെ ഗ്രാന്റ് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ

0
431
gnn24x7

കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ പ്രാബല്യത്തിൽ വരുന്നതിനാൽ അടുത്തയാഴ്ച മുതൽ വിദ്യാർത്ഥി ഗ്രാന്റുകൾ വർധിക്കും. പോസ്റ്റ്‌ഗ്രാജ്യുവേറ്റ് മെയിന്റനൻസ് ഗ്രാന്റുകൾ ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി എല്ലാ തലങ്ങളിലും നൽകും. അതേസമയം ചില പിഎച്ച്ഡി ഗവേഷകർക്കുള്ള ധനസഹായവും വർദ്ധിക്കും. അടുത്ത ആഴ്‌ച മുതൽ, യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇപ്പോൾ മുതൽ മെയ് വരെയുള്ള കാലയളവിൽ മെയിന്റനൻസ് ഗ്രാന്റിൽ €342 വരെ വർദ്ധനവുണ്ടാകും. കൂടാതെ വാർഷിക ഗ്രാന്റ് നിരക്കിന്റെ ഏകദേശം ഇരട്ടി വർധിക്കും.

ഐറിഷ് റിസർച്ച് കൗൺസിലും സയൻസ് ഫൗണ്ടേഷൻ അയർലണ്ടും ധനസഹായം നൽകുന്ന പിഎച്ച്ഡി ഗവേഷകർക്ക് അവരുടെ സ്റ്റൈപ്പൻഡ് € 3,000 വർദ്ധിക്കും.യോഗ്യതയുള്ള ബിരുദ വിദ്യാർത്ഥികൾക്കുള്ള വിദ്യാർത്ഥി കോൺട്രിബൂഷൻ ഫീസിൽ 1,000 യൂറോ കുറച്ചതിന് പുറമെയാണ് വർദ്ധനയെന്ന് തുടർ, ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. വർധിച്ച ജീവിതച്ചെലവ് മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി വിദ്യാർത്ഥി സഹായ നിധിയിലേക്ക് 1.5 മില്യൺ യൂറോയുടെ വർദ്ധനവ് ഹാരിസ് പ്രഖ്യാപിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7