gnn24x7

കുട്ടികളുടെ റീ-എൻട്രി വിസ ചട്ടം മരവിപ്പിച്ചു.

0
415
gnn24x7

ഡബ്ലിൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾളുടെ അയർലണ്ട് റീ-എൻട്രി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു.രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ ആഗ്രഹിക്കുന്ന 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇവിടെ താമസിക്കാൻ നിയമപരമായ അനുമതിയുള്ള രക്ഷിതാവ് ഒപ്പമുണ്ടായിരിക്കണം.

കുട്ടിയോടൊപ്പമുള്ള മുതിർന്നവർ തങ്ങളാണ് കുട്ടിയുടെ നിയമപരമായ രക്ഷിതാവെന്ന് തെളിയിക്കുന്ന നിയപ്രകാരമുള്ള രേഖകൾ നൽകണം. രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ ഇവയാണ്:

*ഒരു ജനന അല്ലെങ്കിൽ ദത്തെടുക്കൽ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധം കാണിക്കുന്ന രക്ഷാകർതൃ പേപ്പറുകൾ.

* നിങ്ങൾ കുട്ടിയുടെ രക്ഷിതാവ് ആണെങ്കിലും മറ്റൊരു കുടുംബപ്പേര് ഉണ്ടെങ്കിൽ രക്ഷിതാക്കളുടെ വിവാഹ/വിവാഹമോചന സർട്ടിഫിക്കറ്റ്

* മാതാപിതാക്കൾ മരണപെട്ടാൽ അവരുടെ മരണ സർട്ടിഫിക്കറ്റ്.

കുട്ടികളുമായി യാത്ര ചെയ്യുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.irishimmigration.ie/at-the-border/travelling-with-children എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ റീ-എൻട്രി വിസകൾക്കുള്ള നിലവിലെ അപേക്ഷകൾ വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് പാസ്‌പോർട്ടുകൾക്കൊപ്പം തിരികെ നൽകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here