gnn24x7

അയർലണ്ട് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്;ആഗസ്റ്റ് മാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

0
609
gnn24x7

2022 ശരത്കാലത്തോടെ അയർലണ്ടിൽ കറുത്ത സാമ്പത്തികമാന്ദ്യം ബാധിക്കുമെന്ന് ഐറിഷ് സാമ്പത്തിക വിദഗ്ധൻ എഡ്ഡി ഹോബ്സ്. ആഗസ്റ്റ് മാസത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ജീവിതച്ചെലവ് ഉയരുന്നത് തുടരുകയും മോർട്ട്ഗേജ് പലിശനിരക്ക് ജൂലൈയിൽ വർദ്ധിക്കുകയും ചെയ്യുമെന്നും ഹോബ്സ് മുന്നറിയിപ്പ് നൽകി.

ഈ വർഷം അയർലണ്ടിനെ ബാധിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളാണ് നിലവിൽ കാണുന്നത് എന്ന് ‘ഐറിഷ് മിററി’ന് നൽകിയ അഭിമുഖത്തിൽ അഭിമുഖത്തിൽ ഹോബ്സ് പറഞ്ഞു: “ശരത്കാലത്തിന്റെ തുടക്കത്തോടെ രാജ്യത്ത് സാമ്പത്തിക സാമ്പത്തിക മാന്ദ്യം രൂക്ഷമാകും. നിലവിൽ , മാന്ദ്യത്തിലേക്കുള്ള പാതയിലാണ്. സമ്പദ്‌വ്യവസ്ഥയുടെ തകർച്ച ,തൊഴിൽ നഷ്‌ടങ്ങൾ, ബിസിനസ്സ് അടച്ചുപൂട്ടൽ എന്നിവ വലിയ തോതിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ തൊഴിലാളികളാണ് ബാധിക്കുപെടുന്നവരിൽ ഭൂരിഭാഗവും.അധ്വാനത്തിനും ചെലവിനും അനുസൃതമായ സാമ്പത്തിക നേട്ടം അവർക്ക് ലഭ്യമാകില്ല.പ്രതിസന്ധി മുൻകൂട്ടി കണ്ടുള്ള പരിഹാര മാർഗങ്ങൾ രാജ്യം കൈകൊള്ളണമെന്നും രാഷ്ട്രീയ ഗുണങ്ങൾക്ക് വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാണയപ്പെരുപ്പത്തിനെതിരായി തൊഴിലാളികൾക്ക് അവർ അനുഭവിക്കുന്ന നഷ്ടം വീണ്ടെടുക്കാൻ അവസരമില്ല. ആളുകൾ യാന്ത്രികമായി പിന്നോട്ട് പോകുകയാണ് കഴിഞ്ഞ മാന്ദ്യത്തിൽ സംഭവിച്ചതുപോലെ വീടുകളുടെ വിലയെ ബാധിക്കില്ല എന്നും ഹോബ്സ് പറഞ്ഞു.യൂറോപ്പ് “സ്തംഭനാവസ്ഥ”യുടെ കാലഘട്ടത്തിലാണെന്ന് ഹോബ്സ് വിശദീകരിക്കുന്നു – അടുത്തത് മാന്ദ്യമാണ്.

പണപ്പെരുപ്പ നിരക്ക് സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ വർധിക്കുന്നതാണ് സ്തംഭനാവസ്ഥ. സമ്പദ്‌വ്യവസ്ഥ വളരുന്നതിനേക്കാൾ വേഗത്തിൽ ചെലവ് വർദ്ധിക്കുന്നു എന്നതാണ് ഇതിന്റെ സ്ഥിതി വിശേഷം. കോവിഡ് കാലത്തെ ലോക്ക്ഡൗൺ പണപ്പെരുപ്പത്തിന്റെ വർദ്ധനവിന് കാരണമായെന്ന് അദ്ദേഹം പറയുന്നു. ഉക്രൈൻ യുദ്ധവും രാജ്യത്തിന്റെ വിപണിയെയും സമ്പത്ത് വ്യവസ്ഥയെയും ബാധിക്കുന്നതായി ഹോബ്സ് വിലയിരുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here