gnn24x7

അഗതികളായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പുനരധിവാസ കേന്ദ്രത്തെക്കുറിച്ച് ദുഃഖിക്കുന്നുവെന്ന് ഐറിഷ് സര്‍ക്കാര്‍

0
471
gnn24x7

അയര്‍ലണ്ട്: 19-20 നൂറ്റാണ്ടുകളില്‍ അയര്‍ലണ്ടില്‍ സ്ഥാപിതമായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പുനരധിവാസ കേന്ദ്രങ്ങളെക്കുറിച്ചും പ്രസ്തുത സ്ഥാപനങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും ഐറിഷ് സര്‍ക്കാര്‍ ഖേദിക്കുന്നുവെന്ന് വ്യക്തമാക്കി. ഇവിടങ്ങളിലെ മുന്‍കാല കണക്കെടുപ്പുകള്‍ പരിശോധിച്ചപ്പോള്‍ അവിടെ മരിച്ച കുട്ടികളുടെ മരണനിരക്ക് ഭയാനകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐറിഷ് സര്‍ക്കാര്‍ ക്ഷമ ചോദിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവിടങ്ങളില്‍ വിവാഹേതര ബന്ധത്തിലും മറ്റും പുറത്ത് ഗര്‍ഭിണിയായ സ്ത്രീകളെയും പെണ്‍കുട്ടികളെയും പാര്‍പ്പിച്ച് സംരക്ഷണിച്ചു വരുന്ന സ്ഥലങ്ങളായിരുന്നു. എന്നാല്‍ പിന്നിട് നടന്ന സമഗ്രമായ അന്വേഷണത്തില്‍ ഏതാണ്ട് രാജ്യത്തെ 18 സ്ഥാപനങ്ങളില്‍ നിന്നായി 9000 കുട്ടികള്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പോലും വിധിയെഴുതി.

ഈ റിപ്പോര്‍ട്ടിനപ്പുറം അയലര്‍ലണ്ട് രാജ്യത്തിന് കടുത്ത, അടിച്ചമര്‍ത്തല്‍, അതി ക്രൂരമായ മിസോണിസ്റ്റിക് സംസ്‌കാരം ഉണ്ടെന്നുകൂടി ഇതോടൊപ്പും പുറത്തു വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തി. എന്നാല്‍ പൂര്‍ണ്ണമായി വായിക്കാന്‍ കഴിയുന്ന ഈ റിപ്പോര്‍ട്ടില്‍ ഐറിഷ് ചരിത്രത്തിന്റെ ഇരുണ്ടതും ബുദ്ധിമുട്ടുള്ളതും ലജ്ജാകരവുമായ അധ്യായത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ടെന്ന് റ്റീഷക് (ഐറിഷ് പ്രധാനമന്ത്രി) മഷെല്‍ മാര്‍ട്ടിന്‍ പറഞ്ഞു. ”ഒരു ജനതയെന്ന നിലയില്‍ നമ്മുടെ ഭൂതകാലത്തിന്റെ പരിപൂര്‍ണമായ സത്യത്തെ അഭിമുഖീകരിക്കണം,” അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ഈ പുനരധിവാസ വീടുകളില്‍ സമഗ്രമായി അന്വേഷണം നടത്തിയ അന്വേഷണകമ്മീഷന്‍ ഈ സ്ഥാപനങ്ങളില്‍ ജനിച്ചവരില്‍ 15% ത്തോളം മരണമടഞ്ഞ കുട്ടികളാണെന്ന സത്യം കണ്ടെത്തി. ഇത് ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയായി മാറി. ഇവരുടെ അന്വേഷണത്തില്‍ 56,000 ഓളം അവിവാഹിതരായ അമ്മമാരും 57,000 കുട്ടികളും കമ്മീഷന്‍ അന്വേഷിച്ച ഈ വീടുകളില്‍ ഉണ്ടായിരുന്നു.

മുന്‍കാല ലഭ്യമായ കണക്കുകളില്‍ ഏറ്റവും കൂടുതല്‍ അമ്മമാരും കുഞ്ഞുങ്ങളും പ്രവേശനങ്ങള്‍ നേടിയിരുന്നത് 1960 കളിലും 1970 കളുടെ തുടക്കത്തിലുമായിരുന്നു. കൂടാതെ വീടുകളില്‍ ജനിച്ച നിരവധി കുട്ടികളെ ദത്തെടുക്കുകയോ കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്തു. എന്നാല്‍ ”സ്ത്രീകളും കുട്ടികളും ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു” എന്നും നിരവധി സ്ത്രീകള്‍ കുഞ്ഞുങ്ങളുടെ മരണത്തെ ചൊല്ലി വൈകാരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നു.

എന്നാല്‍ രാജ്യത്ത് ഇത്തരത്തില്‍ കാര്യം സംഭവിച്ചതില്‍ ഐറിഷ് പാര്‍ലമെന്റില്‍ മാര്‍ട്ടിന്‍ ബുധനാഴ്ച പൊതുവില്‍ പരിപൂര്‍ണ്ണ ക്ഷമാപണം ഔദ്യോഗികമായി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതൊരു കടുത്ത നഗ്നസത്യമാണ്. ഇതില്‍ ഒരു സമൂഹം മുഴുവന്‍ പങ്കാളികളാണ് എന്നാണ് അദ്ദേഹം പ്രസ്്താവിച്ചത്. ഒരു സമൂഹമെന്ന നിലയില്‍ സ്ത്രീകളോടും കുഞ്ഞുങ്ങളോടും തങ്ങള്‍ വളരെ മോശമായി പെരുമാറി. അത് ആ കുഞ്ഞുങ്ങളോട് ചെയ്ത പാപമായി കണക്കാക്കാം. റ്റീഷക് പ്രസ്താവിച്ചു.

രാജ്യം ഒരു സമൂഹമെന്ന നിലയില്‍ ന്യായവിധി, ധാര്‍മ്മികത, മത ധാര്‍മ്മികത, നിയന്ത്രണം എന്നിവയിലൊക്കെ ഉറച്ചു നിന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ടിയിരുന്നത് കരുണയുടെ അഭാവമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അയര്‍ലണ്ടിലെ കത്തോലിക്കാസഭയുടെ നേതാവ് ആര്‍ച്ച് ബിഷപ്പ് ഇമോണ്‍ മാര്‍ട്ടിന്‍ പറഞ്ഞു, ”ആളുകള്‍ ഇടയ്ക്കിടെ കളങ്കപ്പെടുത്തുകയും വിധിക്കുകയും നിരസിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ് സഭ അതിനായി, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വേദനയും വൈകാരികവുമായ ദുരിതത്തിന്, അതിജീവിച്ചവരോടും അത് വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളാല്‍ വ്യക്തിപരമായി സ്വാധീനിക്കപ്പെടുന്ന എല്ലാവരോടും ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ പറയുന്നുണ്ട്. അവരെ സഭ കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു് രാജ്യങ്ങളില്‍ ഇതുപോലുള്ള അമ്മ-കുഞ്ഞുങ്ങളുടെ പുനരധിവാസ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അയര്‍ലണ്ടിലെ സ്ഥാപനങ്ങളിലെ അമ്മമാരുടെ അനുപാതം ലോകത്ത് ഏറ്റവും ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here