gnn24x7

പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപയും ആശുപത്രികളില്‍ സൗജന്യ ചികിത്സയും : ഭരണം പിടിക്കാന്‍ യു.ഡി.എഫ് വാഗ്ദാനങ്ങള്‍

0
235
gnn24x7

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഇത്ര അടുത്തു വരുന്ന സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ഇതാ യു.ഡി.എഫ് രംഗത്ത് വന്നു കഴിഞ്ഞു. ഇതിനായി അവര്‍ വളരെ വലിയ വാഗ്ദാനങ്ങളാണ് കേരള ജനതയ്ക്ക് മുന്‍പില്‍ അണി നിരത്തുന്നത്.

ഒരു ജനകിയ മാനിഫെസ്റ്റോ പ്രഖ്യാപിച്ചതുപോലെയാണ് കോണ്‍ഗ്രസ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാം 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ വീതം അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് മുഴുവന്‍ ബില്‍ ഹരിത സൗജന്യ ആശുപത്രി, റബ്ബര്‍ കര്‍ഷകര്‍ക്ക് 250 രൂപ താങ്ങുവില അങ്ങിനെ പോവുന്നു യു.ഡി.എഫ് നിരത്തുന്ന വാഗ്ദാനങ്ങള്‍. ഒരുമയും നീതിയും കരുതല്‍, വികസനം, സത്ഭരണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സുസ്ഥിര ഭരണത്തിന് വേണ്ടിയാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. ഐശ്വര്യ കേരളത്തിനായി ജനകീയ മാനിഫെസ്റ്റോ എന്നു പറഞ്ഞ് രമേശ് ചെന്നിത്ത തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇത് വിവരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here