gnn24x7

അയര്‍ലണ്ടിൽ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിൽ മാറ്റം വരുന്നു

0
9724
gnn24x7

അയര്‍ലണ്ടിനലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഭേദഗതി വരുത്താൻ സാധ്യത.കൂടുതല്‍ സ്വീകര്യമായ വ്യവസ്ഥകളുള്‍പ്പെടുത്തി എംപ്ലോയ്മെന്റ് പെര്‍മിറ്റ് നിയമങ്ങള്‍ മാറ്റാനാണ് സര്‍ക്കാര്‍ ആലോചന നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ബില്‍ 2022 പ്രസിദ്ധീകരിച്ചത്. രാജ്യത്തെ മാറുന്ന തൊഴില്‍ വിപണിക്കനുസൃതമാക്കുന്നതും ലക്ഷ്യമിട്ടാതാണ് ബില്‍.

അയര്‍ലണ്ട് അടക്കം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് ആകെ ജോലിയുടെ അമ്പത് ശതമാനം നീക്കെവെക്കണമെന്ന് അയര്‍ലണ്ടില്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതിനും ഐറിഷ്/ ഇഇഎ ഇതര – നോണ്‍ ഐറിഷ് പാരിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനും പുതിയ നിയമത്തില്‍ ഉണ്ടായേക്കുമെന്ന് ഉറപ്പായിട്ടുണ്ട്.ഇതിന്റെ ഫലമായി വലിയ തൊഴിലുടമകള്‍ക്കെങ്കിലും 50% പരിധിക്ക് മുകളില്‍ നോണ്‍ ഐറിഷ് തൊഴിലാളികളെ നിയമിക്കാനാവും.

തൊഴിലുകൾക്കായി ഓട്ടോമാറ്റിക് സാലറി ഇൻഡക്സേഷൻ അവതരിപ്പിക്കും. തൊഴിൽ പെർമിറ്റിനുള്ള ശമ്പള പരിധി, ഓഫർ ചെയ്യുന്ന തൊഴിൽ, ശമ്പള സൂചിക എന്നിവയെ അടിസ്ഥാനമാക്കിയാകുമിത്. ബ്രിട്ടന്റെ ഹോം ഓഫീസ് അതിന്റെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സിസ്റ്റത്തിന്റെ ഭാഗമായി വിസകൾക്ക് ശമ്പള പരിധി നിശ്ചയിക്കുമ്പോൾ ശമ്പള സൂചികയും ഉപയോഗിക്കും.

മുഖ്യ കോൺട്രാക്ടർക്ക് മാത്രം നൽകിയിരുന്ന എംപ്ലോയ്മെന്റ് പെർമിറ്റുകൾ സബ്കോൺട്രാക്ടർക്ക് കൂടി നൽകുന്നതിന് വ്യവസ്ഥയുണ്ടാകും.പെർമിറ്റ് സംവിധാനത്തെ ആധുനികവൽക്കരിക്കാനും ബിൽ ലക്ഷ്യമിടുന്നു.തൊഴിൽ വിപണി വികസിക്കുന്നതിനനുസൃതമായി നിയമത്തിൽ തുടർച്ചയായും എളുപ്പത്തിലും ഭേദഗതി വരുത്തുന്നതിനാണ് ആധുനികവൽക്കരണത്തിലൂടെ ഉന്നമിടുന്നത്.

ക്രിട്ടിക്കൽ തൊഴിലുകൾ,പെർമിറ്റുകൾക്ക് യോഗ്യതയില്ലാത്ത തൊഴിലുകൾ, തൊഴിലാളി ക്ഷാമം നേരിടുന്നവ എന്നിവയൊക്കെ വേഗത്തിൽ കണ്ടെത്താനും അതനുസരിച്ച് ഭേദഗതി വരുത്താനും മന്ത്രിയ്ക്ക് ബിൽ നൽകിയിട്ടുള്ള അധികാരം കൂടുതൽ വിപുലമാക്കാനും ബിൽ നിർദേശിക്കുന്നു.നിലവിൽ ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റും സീസണൽ തൊഴിൽ പെർമിറ്റും നൽകുന്നതിന് മാത്രമാണ് അധികാരമുള്ളത്.മറ്റ് തൊഴിൽ പെർമിറ്റുകളിലേയ്ക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് സാധ്യത.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here